സ്റ്റൈലിലും സൗന്ദര്യത്തിലും ന്യൂജനറേഷൻ താരങ്ങളെ പിന്നിലാക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ഓരോ വർഷം കഴിയുന്തോറും മമ്മൂട്ടിക്ക് പ്രായം കുറഞ്ഞു വരികയല്ലേ എന്നു ചിന്തിച്ചാൽ തെറ്റ് പറയാനാവില്ല. വനിതാ മാഗസിൻ കവർ ഫോട്ടോഷൂട്ടിന്റെ വീഡിയോ മാത്രം മതിയാകും ഇതിനെ സാക്ഷ്യപ്പെടുത്താൻ. നല്ല ചുളളൻ ചെക്കനായിട്ടാണ് മമ്മൂക്ക ഫോട്ടോ ഷൂട്ടിനെത്തിയത്. മമ്മൂട്ടിയുടെ സ്റ്റൈലൻ വരവ് കണ്ട് ഫോട്ടോ ഷൂട്ടിനെത്തിയ നാലു സുന്ദരിമാർ പോലും വീണു പോയെന്നു വേണം കരുതാൻ.

അനു സിത്താര, ദുർഗ കൃഷ്‌ണ, അദിതി രവി, മാളവിക മേനോൻ എന്നീ നടിമാർക്കൊപ്പമാണ് മമ്മൂട്ടിയുടെ ഫോട്ടോ ഷൂട്ട്. മമ്മൂട്ടിയ്‌ക്കൊപ്പം കവർ ഫോട്ടോയ്‌ക്ക് മോഡൽ ആകാൻ കഴിഞ്ഞതിന്റെ സന്തോഷവും ആവേശവും നടിമാർ വീഡിയോയിൽ പങ്കു വച്ചിട്ടുണ്ട്. വീഡിയോ ഇതിനോടകം വൻ ഹിറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അബ്രഹാമിന്റെ സന്തതികൾ റിലീസ് ചെയ്‌തതിനുപിന്നാലെ മമ്മൂക്ക ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്നതാണ് ഈ വീഡിയോ. ഗ്ലാമറിൽ മമ്മൂക്ക നാലു സുന്ദരിമാരെയും വെല്ലുന്നുവെന്നാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. ഈ പ്രായത്തിലും മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച് മാത്രമാണ് ആരാധകർക്ക് പറയാനുളളത്.


(വീഡിയോ കടപ്പാട്: വനിത)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ