scorecardresearch
Latest News

ഇതിൽ ആരാ യൂത്ത്? ആരാധകർ ചോദിക്കുന്നു: വൈറലായി ഫോട്ടോഷൂട്ട്

ഫോട്ടോയ്ക്ക് ലഭിച്ച ഒരു ട്രോളും ഉണ്ണി മുകുന്ദൻ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിട്ടുണ്ട്

Mammootty, Unni Mukundan, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, Mammootty Unni Mukundan Photos, മമ്മൂട്ടി ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ, Mammootty latest photos, Unni mukundan latest photos, Unda release, Mammootty Unda release, Mamankam movie, Mamankam Mammootty, Mamankam Unni Mukundan, മാമാങ്കം, മമ്മൂട്ടി മാമാങ്കം, ഉണ്ണിമുകുന്ദൻ മാമാങ്കം

പുതിയ ജാവ ബൈക്കിൽ സ്റ്റൈലായി ഇരിക്കുകയാണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. ഒപ്പം ഉണ്ണി മുകുന്ദനുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഉണ്ണിമുകുന്ദന്റെ ചിത്രങ്ങൾ. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

‘നമ്മൾ ഒരു ബൈക്ക് വാങ്ങിയാൽ ആദ്യം ഓടിക്കുന്നത് നമ്മടെ ചങ്ക് ആയിരിക്കും’ എന്ന ക്യാപ്ഷനോടെയുള്ള ട്രോളും ഉണ്ണി മുകുന്ദൻ ചിത്രങ്ങൾക്കൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഉണ്ണികൃഷ്ണൻ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ‘മാമാങ്കം’ എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുകയാണ് ഉണ്ണി മുകുന്ദൻ. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്.

12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തില്‍ പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍ എന്നിവരെ കൂടാതെ അനു സിത്താര, കനിഹ, നീരജ് മാധവ്, പ്രാചി ദേശായി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘ബാഹുബലി’യ്ക്ക് വി എഫ് എക്സ് ഒരുക്കിയ അതേ ടീം തന്നെയാണ് ‘മാമാങ്ക’ത്തിന്റെയും ദൃശ്യവിസ്മയം ഒരുക്കുന്നത്.

Read more: Mamankam movie: ‘മാമാങ്ക’ത്തിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ചു; ലൊക്കേഷൻ ചിത്രങ്ങൾ

അതേസമയം, മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ എന്ന ചിത്രം ഈദ് റിലീസായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ‘മധുരരാജ’യുടെ വലിയ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉണ്ട’. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രം വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അറിയുന്നു. ജൂണ്‍ ആറിനാണ് ചിത്രത്തിന്റെ റിലീസ്. നിരവധി യുവതാരങ്ങളും ചിത്രത്തിലുണ്ട്.

വിനയ് ഫോര്‍ട്ട്, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ബോളിവുഡ് താരങ്ങളും അണി നിരക്കുന്നുണ്ട്. ‘പീപ്‌ലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, ‘മാസാനി’ലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ‘ട്യൂബ് ലൈറ്റ്’ എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

Read more: ഇക്ക ഉയിര്: മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ഫോട്ടോഷൂട്ട് വീഡിയോ കണ്ട് ഫാൻസ് പറയുന്നു

ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ടയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ട് രൂപത്തില്‍ ഒരുക്കിയ പൊലീസുക്കാരുടെ വിവിധ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. മമ്മൂട്ടിയടക്കം ഒമ്പത് പൊലീസുക്കാര്‍ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതായി കാണിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty unni mukundan latest photos