scorecardresearch

നല്ല രണ്ട് ചോദ്യമങ്ങ് ചോദിച്ചേ; ജഗദീഷിനോട് മമ്മൂട്ടിയുടെ കൗണ്ടർ

പുതിയ ചിത്രം ‘ റോഷാക്ക്’ ന്റെ പ്രചരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നല്ല രണ്ട് ചോദ്യമങ്ങ് ചോദിച്ചേ; ജഗദീഷിനോട് മമ്മൂട്ടിയുടെ കൗണ്ടർ

റോഷാക്ക് ചിത്രത്തിന്റെ പ്രചരണ തിരക്കിലാണ് മമ്മൂട്ടിയും ചിത്രത്തിലെ മറ്റു അഭിനേതാക്കളും. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി ജഗദീഷിനു രസകരമായി മറുപടി കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിമുഖങ്ങളുടെ നിലവാരത്തെപ്പറ്റി എന്താണു അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ഇരുവരും.

‘ നല്ല ചോദ്യങ്ങല്‍ ചോദിച്ചാല്‍, നല്ല ഉത്തരം തരും ‘ എന്നാണ് ഇതിനു ഉത്തരമായി ജഗദീഷ് പറയുന്നത്. അവതാരകന്‍ അതല്ലല്ലോ ചോദിച്ചത്, കൃത്യമായി ഉത്തരം നല്‍കൂയെന്നു ജഗദീഷിനോടു മമ്മൂട്ടി പറയുന്നത് വീഡിയോയില്‍ കാണാം. അവസാനം അഭിമുഖങ്ങള്‍ക്കു നല്ല നിലവാരം വേണമെന്നു ജഗദീഷ് പറയുമ്പോള്‍ അതു കേട്ടു മമ്മൂട്ടി പൊട്ടിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസിയെ വിലക്കിയതിനെക്കുറിച്ചുളള അഭിപ്രായത്തില്‍ തൊഴില്‍ നിഷേധം ശരിയല്ലെന്നു മമ്മൂട്ടി പറഞ്ഞിരുന്നു.

സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ റോഷാക്ക്’. മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 7നു ചിത്രം തീയറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty trolls actor jagadheesh on promotion interview of movie rorschach