‘കാക്കമുട്ടൈ’ എന്ന ചിത്രത്തിനു ശേഷം മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകാനായെത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തിവരുന്നത്. വിജയ് സേതുപതിയും മമ്മൂട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നാണ് പുറത്തിവരുന്ന വിവരം. പേരന്‍പിനു ശേഷം മമ്മൂട്ടി വീണ്ടും കോളിവുഡിലേയ്‌ക്കോയെന്ന സംശയത്തിലാണ് ആരാധകര്‍.
റാം സുബ്രഹ്‌മണ്യന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘പേരന്‍പ്’. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനു ഏറെ പ്രശംസകള്‍ തേടിയെത്തിയിരുന്നു. പി എല്‍ തേനപ്പന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മമ്മൂട്ടി, അഞ്ജലി, സാദന, അഞ്ജലി അമീര്‍, ലിസി ആന്റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനവധി അംഗീകാരങ്ങള്‍ ലഭിച്ച ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിരുന്നു.1990 ല്‍ പുറത്തിറങ്ങിയ ‘മൗനം സമ്മതം’ ആണ് മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രം. പിന്നീട് പതിനാറോളം ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തും മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍’ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ജ്യോതികയാണ് ചിത്രത്തിലെ നായിക.കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.