മമ്മൂട്ടിക്കുവേണ്ടി ഡ്യൂപ് ചെയ്‌ത സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് നടൻ ടിനി ടോം. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ അണ്ണൻ തമ്പി, ഈ പട്ടണത്തിൽ ഭൂതം, പാലേരിമാണിക്യം എന്നീ മൂന്ന് സിനിമകളിലാണ് മൂന്ന് സിനിമകളിലാണ് മമ്മൂട്ടിക്കു വേണ്ടി ഡ്യൂപ് ചെയ്‌തിട്ടുള്ളതെന്ന് ടിനി പറഞ്ഞു. ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ഫെയ്‌സ്‌ബുക്ക് ലൈവിലാണ് ടിനി ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടിയെ അനുകരിക്കുന്ന ടിനി ടോം

“മമ്മൂക്ക ഡബിൾ റോളിൽ എത്തുന്ന സിനിമകളിൽ അദ്ദേഹത്തിനു വേണ്ടി ഡ്യൂപ് ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിനു ബോഡി കൊടുക്കുക മാത്രമാണ് ചെയ്‌തിരിക്കുന്നത്. ഫൈറ്റ് സീനുകളെല്ലാം അദ്ദേഹം തന്നെയാണ് ചെയ്‌തത്. മമ്മൂക്കയുടെ ഡബിൾ റോൾ വേഷങ്ങൾ ഒന്നിച്ചുവരുന്ന സമയത്ത് എന്റെ ഷോൾഡറിൽ നിന്നാകും ഒരു വേഷം ചെയ്യുക. അണ്ണൻ തമ്പിയൊക്കെ കാണുമ്പോൾ ശ്രദ്ധിച്ചാൽ മതി,” ടിനി ഫെയ്‌സ്‌ബുക്ക് ലൈവിലെ ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

Read Also: ബിഗ്‌ബോസ് തന്ന ഏറ്റവും വലിയ സമ്മാനം; ഫുക്രുവിന് പിറന്നാൾ മുത്തമേകി ആര്യ

മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും ടിനി സംസാരിച്ചു. എന്ത് കാര്യത്തെ കുറിച്ച് ചോദിച്ചാലും അതിനെല്ലാം മറുപടിയുള്ള ആളാണ് മമ്മൂട്ടിയെന്ന് ടിനി പറഞ്ഞു. ഒരു ഗുരുനാഥനെ പോലെ ആണ് മമ്മൂട്ടിയെന്നും ടിനി പറഞ്ഞു. മോഹൻലാലുമായി നല്ല സുഹൃദ്‌ബന്ധമുണ്ടെന്നും ചെയ്യുന്ന കാര്യങ്ങളിൽ നൂറ് ശതമാനം വിശ്വസ്‌തത പുലർത്തുന്ന ആളാണ് അദ്ദേഹമെന്നും ടിനി പറഞ്ഞു.

വീഡിയോ കാണാം: 

ബിഗ് ബോസ് സീസൺ രണ്ട് നടക്കുന്ന സമയത്ത് തനിക്കെതിരെ രജിത് ആർമി നടത്തിയ സൈബർ ആക്രമണത്തെ കുറിച്ചും ടിനി പങ്കുവച്ചു. പലരും വ്യാജ അക്കൗണ്ട് വഴിയാണ് ഇത്തരം സൈബർ ആക്രമണം നടത്തുന്നത്. “നേരിട്ടു സംവദിക്കാൻ ആണേൽ കുഴപ്പമില്ല. സൈബർ ആക്രമണം നടന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ടവരെ അറിയാൻ ശ്രമം നടത്തി. സൈബർ വിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി രണ്ട് പേരെ പിടികൂടി. അതിൽ ഒരാൾ 15 വയസും ഒരാൾ 18 വയസും ഉള്ള കുട്ടികളായിരുന്നു,” ടിനി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook