മലയാളികൾ മമ്മൂട്ടിയെ ജന്മദിനാശംസകൾ മൂടിയ ദിവസമായിരുന്നു ഇന്നലെ. ലോകത്തിന്റെ പല കോണുകളിലിരുന്ന് മലയാളികൾ തങ്ങളുടെ പ്രിയതാരത്തിനുള്ള ജന്മദിനസന്ദേശങ്ങൾ കുറിച്ചിട്ടപ്പോൾ സോഷ്യൽ മീഡിയയാകെ മമ്മൂട്ടി മയമായ കാഴ്ചയാണ് കണ്ടത്. പ്രേക്ഷകർ തന്നോട് കാണിക്കുന്ന നിരുപാധികമായ ഈ സ്നേഹത്തിനും ജന്മദിന ആശംസകൾക്കും നന്ദി പറയുകയാണ് താരം ഇപ്പോൾ.

Read more: പിറന്നാളിന് വിളിക്കാത്തതിൽ മമ്മൂട്ടിയോട് പിണങ്ങിയ ആ കുറുമ്പി പെരിന്തൽമണ്ണയിലുണ്ട്

‘താങ്ക്യൂ’ പോസ്റ്റിനൊപ്പം മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാകരുടെ ഹൃദയം കവരുന്നത്. “പ്രായത്തെ ഇങ്ങനെ തോൽപ്പിക്കുന്ന ഒരു മനുഷ്യൻ,” എന്ന കമന്റോടെ ആരാധകർ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.

View this post on Instagram

Thank you all !!

A post shared by Mammootty (@mammootty) on

കുടുംബത്തോടൊപ്പമാണ് ഇന്നലെ മമ്മൂട്ടി ജന്മദിനം ആഘോഷിച്ചത്. കോവിഡ് മഹാമാരി കാരണം സിനിമ ഷൂട്ടിങ്ങുകളെല്ലാം മുടങ്ങിയിരിക്കുന്നതിനാൽ റെ നാളായി കൊച്ചിയിലെ വീട്ടിൽ തന്നെയാണ് താരം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജന്മദിനാഘോഷം മമ്മൂട്ടിക്കും കുടുംബത്തിനും ഏറെ പ്രത്യേകതകളുള്ളതായിരുന്നു.

Read Also: മമ്മുക്കയില്ലായിരുന്നെങ്കിൽ ആദ്യ മലയാളചിത്രം തന്നെ മുടങ്ങിയേനെ; സുഹാസിനി

മമ്മൂട്ടി ജന്മദിന കേക്ക് മുറിക്കുന്ന ചിത്രം ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ കേക്കും സുന്ദരൻ! ഈ കേക്ക് മമ്മൂട്ടിക്ക് സമ്മാനിച്ചത് മകൾ സുറുമിയാണ്. വാപ്പിച്ചിക്ക് വേണ്ടി സ്‌പെഷ്യൽ കേക്ക് സമ്മാനിക്കുകയായിരുന്നു സുറുമി.

നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി ഇന്നലെ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. “ഈ കേക്ക് നിങ്ങളുമായി പങ്കുവയ്‌ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

Happy Birthday to the Megastar @mammootty !! The idea for this cake was conceived by his daughter to portray his passion for fruit gardening along with a royal touch to it.. The branch bearing the fruits was my humble try to portray his favourite plant which brings him a lot of excitement:. Amidst other orders i had to do this whole cake in 3 hours! But ain’t any hardship a piece of fruit for the opportunity to celebrate this legend! Thank you @surumy #indulgencebyshazneenali #celebrationcake #love #bakery #delicious #foodie #cakeart #pastry #chocolatecake #instagood #buttercream #foodphotography #bakersofinstagram #kochibaker #kochi #huffposttaste # #indulgencebyshazneenali #cakemastersmagazine #cakemasters #top10cakeartistindia2019 #tutorial #cakeart #cakeartistindia #instagood #cakedecorating #cakedecorator #cakesofinstagram #huffposttaste #mammootty #mammookka

A post shared by Indulgence (@indulgencebyshazneenali) on

കൊച്ചിയിലെ ‘Indulgence’ എന്ന കേക്ക് ബേക്കേഴ്‌സാണ് സുറുമിയുടെ ആഗ്രഹപ്രകാരം ഈ കേക്ക് നിർമിച്ചത്. മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയതെന്നും ‘Indulgence’ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. പഴങ്ങളും ചെടികളും കൊണ്ടാണ് കേക്ക് ഡെക്കറേറ്റ് ചെയ്‌തിരിക്കുന്നത്. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കില്‍ കാണാം. പഴങ്ങൾ കൃഷി ചെയ്യാൻ അതീവ തൽപരനാണ് മമ്മൂട്ടി.

Dulquer salman, mammootty, mammootty birthday celebration photos

മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകൾ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ പ്രമുഖരും മമ്മൂട്ടിക്ക് ജന്മദിനാശംകൾ നേർന്നു. മകനും നടനുമായ ദുൽഖർ സൽമാൻ മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചുള്ള ചിത്രവും ഇൻസ്റ്റഗ്രാം പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Also: 74 വയസ്സുള്ള സാറെങ്ങനെ 69 വയസുകാരനായ മമ്മൂട്ടിയുടെ അധ്യാപകനാവും?

“എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവൻ. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവൻ. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നനത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങൾക്കെല്ലാവർക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം… നിങ്ങൾ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ… ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.” മമ്മൂട്ടിക്ക് ജന്മദിന മുത്തം നൽകുന്ന ചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook