മമ്മൂട്ടിയുടെ തെലുങ്ക്‌ ചിത്രം ‘യാത്ര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

20 വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’

mammootty ysr reddy yatra telugu film
mammootty ysr reddy yatra telugu film

ആന്ധ്രാപ്രദേശ്‌ മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖരറെഡ്ഡിയുടെ കഥ പറയുന്ന ജീവചരിത്രസിനിമ ‘യാത്ര’ ഡിസംബർ 21 ന് തിയേറ്ററുകളിലേക്കെത്തും. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയാണ് അന്ധ്രാപ്രദേശിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ എത്തുന്നത്.

Read More: മമ്മൂട്ടിയുടെ ‘യാത്ര’ ഇതു വരെ

മഹി വി.രാഘവനാണ് തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്രസിനിമയുടെ സംവിധായകൻ. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആർസിപി പാർട്ടി ഫൗണ്ടറുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാണ് ‘യാത്ര’യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുന്നു. സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങൾ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആർ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്.

വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിർമാണം. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും ‘യാത്ര’യിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 20 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്.   1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്‌.

Read More: ഇഷ്ടതാരങ്ങള്‍ വീണ്ടും ഒന്നിക്കുമോ?

ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി ബാബുവാണ്. മമ്മൂട്ടിയുടെ മകനായി തമിഴ് നടന്‍ കാര്‍ത്തി എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചിത്രത്തില്‍ ആന്ധ്രാപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി വേഷമിടുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം സുഹാസിനിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയ ജോഡികള്‍ ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുകയാണ്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആണ്.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty telugu movie ysrs biopic yatra release on december

Next Story
കമല്‍ കൈകൊടുത്തു, കനിമൊഴി ഡോക്ടര്‍ ആകുംkamal hassan makkal neethi mayyam supports kanimozhi medical education Featured
The moderation of comments is automated and not cleared manually by malayalam.indianexpress.com