/indian-express-malayalam/media/media_files/uploads/2019/04/Mammootty-Monisha-suresh-Gopi-stars-who-attended-mohanlal-suchithra-wedding.jpg)
Mohanlal wedding Video: മുപ്പത്തിയൊന്നു വർഷങ്ങൾക്കു മുൻപു നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ. തിക്കുറുശ്ശിയും ഉമ്മറും സോമനും മുതൽ അക്കാലത്ത് യുവതാരങ്ങളിൽ ശ്രദ്ധേയരായ മോനിഷയും വരെ നിറഞ്ഞുനിൽക്കുന്ന ഫ്രെയിമുകൾ. എത്ര കണ്ടാലും പിന്നെയും പിന്നെയും പൊയ്‌പ്പോയ കാലത്തെയും മൺമറഞ്ഞുപോയ മഹാരഥന്മാരെയും ഒാർമ്മിപ്പിക്കുകയാണ് ആ വീഡിയോ. പറഞ്ഞുവരുന്നത്, സൂപ്പർസ്റ്റാർ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും വിവാഹവീഡിയോയെ കുറിച്ചാണ്.
1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകളിലും തുടർന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നടന്ന വിവാഹ സത്കാരത്തിലുമായി സിനിമാരംഗത്തെയും രാഷ്ട്രീയരംഗത്തെയും നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
/indian-express-malayalam/media/media_files/uploads/2019/04/mohanlal-suchitra-1.jpg)
ഇന്നത്തെ വിവാഹ വീഡിയോകളെ പോലെ, നിറപ്പകിട്ടാർന്ന രംഗസജ്ജീകരണങ്ങളോ ആഘോഷങ്ങളൊന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങുകളോടെ നടന്ന വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ കൗതുകത്തോടെയാണ് കാണുന്നത്. താരസമ്പന്നത തന്നെയാണ് ഈ വീഡിയോയെ എന്നും ശ്രദ്ധേയമാക്കുന്നത്.
Read more: Mohanlal wedding anniversary: മുപ്പത്തിയൊന്നാം വിവാഹവാർഷിക നിറവിൽ മോഹൻലാലും സുചിത്രയും
സിനിമാരംഗത്തു നിന്നും അഭിനേതാക്കളായ പ്രേംനസീർ, കെ പി ഉമ്മർ, സോമൻ, തിക്കുറുശ്ശി, മമ്മൂട്ടി, റഹ്മാൻ, കാർത്തിക, മോനിഷ, സുരേഷ് ഗോപി, ശ്രീനിവാസൻ, ബാലചന്ദ്രമേനോൻ, സുകുമാരൻ, മുകേഷ്, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ,വേണു നാഗവള്ളി, സരിത, ജഗദീഷ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നു തുടങ്ങി അക്കാലത്തെ പ്രധാന താരങ്ങളെയെല്ലാം വീഡിയോയിൽ കാണാം.
ഒപ്പം സംവിധായകരായ സത്യൻ അന്തിക്കാട്,ഫാസിൽ, മോഹൻലാലിന്റെ പ്രിയസുഹൃത്ത് പ്രിയദർശൻ എന്നിവരും വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു. രാഷ്ട്രീയ രംഗത്തു നിന്നും അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ. കരുണാകരൻ, ഉമ്മൻചാണ്ടി, ആർ ബാലകൃഷ്ണപ്പിള്ള എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Read more: ലാല്‍ എന്നാല്‍ സുചിക്ക് പണ്ടേ വലിയ ഭ്രാന്തായിരുന്നു: മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജി
നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us