ഒന്നിച്ചുള്ള ഈ യാത്രയ്ക്ക് ഇന്ന് 42 വയസ്സ്; ആശംസകളുമായി പൃഥ്വിയും ദുൽഖറും

ലോകത്തെ ഏറ്റവും വലിയ രണ്ടു പ്രണയിതാക്കളെ കണ്ടാണ് ഞാൻ വളർന്നതെന്നാണ് ദുൽഖർ മാതാപിതാക്കളെ കുറിച്ചു പറഞ്ഞത്

Mammootty Sulfath, Mammootty Sulfath wedding anniversary

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും 42-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയെന്ന നടന്റെ വിജയ പരാജയങ്ങളിൽ താങ്ങും തണലുമായി സുൽഫത്ത് കൂടെ നടക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിടുന്നു. 1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം.

മമ്മൂട്ടിയ്ക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകൾ നേരുകയാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. “ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകൾ. ഈ ചിത്രം കഴിഞ്ഞ വർഷമുള്ളതാണെന്ന് തോന്നുന്നു! നിങ്ങളെ പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ, ” എന്നാണ് ദുൽഖർ കുറിക്കുന്നത്. വീട്ടിൽ ഇത് ഫെസ്റ്റിവൽ വീക്കാണെന്നും ഡിക്യു പറയുന്നു. ഇന്നലെയായിരുന്നു ദുൽഖറിന്റെ മകളുടെ ജന്മദിനം, ഇന്ന് മാതാപിതാക്കളുടെ വിവാഹവാർഷികവും.

സിനിമാലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു ദാമ്പത്യമാണ് മമ്മൂട്ടിയും സുൽഫത്തും നയിക്കുന്നത്. താരപ്രഭയ്ക്കും പ്രശസ്തിയ്ക്കുമെല്ലാം അപ്പുറം കുടുംബബന്ധങ്ങൾക്ക് ഇരുവരും നൽകുന്ന മൂല്യം ആർക്കും മാതൃകയാക്കാവുന്ന ഒന്നാണ്.

വളരെ സ്വാഭാവികമായി വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും. മഞ്ചേരി കോടതിയിലെ ഒരു വക്കീലിനെ വിവാഹം കഴിക്കുമ്പോൾ സുൽഫത്ത് വിദൂരസ്വപ്നങ്ങളിൽ പോലും ഓർത്തു കാണില്ല, ആ വ്യക്തി മലയാളസിനിമയിലെ ഇതിഹാസതാരമമായി മാറുമെന്ന്.

ലോകത്തെ ഏറ്റവും വലിയ രണ്ടു പ്രണയിതാക്കളെ കണ്ടാണ് ഞാൻ വളർന്നതെന്ന് ഒരിക്കൽ ദുൽഖർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായയി. “വീട്ടിൽ നിന്നും സെറ്റിലേക്ക് പോയാൽ ഓരായിരം തവണ ബാപ്പയും ഉമ്മയും പരസ്പരം വിളിക്കും. എത്ര അകലയാണെങ്കിലും അവർ ഒരുമിച്ചാണ്. എന്താണ് ഇത്രയും വിളിക്കാൻ എന്ന് ഞങ്ങൾ എപ്പോഴും കളിയാക്കും.”

നടൻ മുകേഷും ഒരിക്കൽ ഇക്കാര്യം മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട്, “എന്താണ് എപ്പോഴുമിങ്ങനെ വീട്ടിലേക്ക് വിളിക്കുന്നതെന്ന്? “നമ്മളൊരുകാര്യം മനസ്സിലാക്കണം, അവൾ വിവാഹം കഴിച്ചത് ഒരു സിനിമാനടനെയല്ല,​ഒരു വക്കീലിനെയാണ്. വക്കീൽ ആവുമ്പോൾ പകൽ ജോലി കഴിഞ്ഞ് രാത്രി വീട്ടിലുണ്ടാവും. ആ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് വന്നയാളാണ്, അത് നമ്മൾ അറിയണം. ഞാൻ കൂടെയില്ലാത്ത വിഷമം അവളറിയരുത്.” എന്നാണ് മമ്മൂട്ടി ആ ചോദ്യത്തിന് മറുപടി നൽകിയത്.

മറ്റൊരു അവസരത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാര്യയ്ക്കുള്ള സ്ഥാനത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധേയമാണ്. “ഭാര്യ എന്നു പറയുന്നത് ഒരു രക്തബന്ധമല്ല, അച്ഛൻ, അമ്മ, ചേട്ടൻ,​ ഇളയച്ഛൻ, അമ്മാവൻ,​ അമ്മായി തുടങ്ങിയ മറ്റു ബന്ധങ്ങളെ പോലെയല്ല അത്. ആ ബന്ധങ്ങളൊന്നും നമുക്ക് മുറിച്ചു മാറ്റാൻ പറ്റില്ല. പക്ഷേ ഭാര്യ എന്ന ബന്ധം വേണമെങ്കിൽ മുറിച്ചുമാറ്റാനാവും. പക്ഷേ അപ്പോഴും നമ്മൾ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്, ഈ ഭാര്യ എന്ന ബന്ധത്തിലൂടെയാണ് മറ്റെല്ലാ ബന്ധങ്ങളും നമുക്ക് ഉണ്ടാവുന്നത്.”

മലയാളികൾക്ക് മമ്മൂട്ടി സൂപ്പർസ്റ്റാർ ആവുമ്പോൾ വീട്ടിലെ ഹീറോ സുൽഫത്ത് ആണെന്ന് മക്കൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി സിനിമാ തിരക്കുകളിലാവുമ്പോഴും കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്.

“കുട്ടിക്കാലം മുതൽ സാധാരണ ജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നത്. ഉമ്മ ഞങ്ങൾക്ക് നല്ല പുസ്തകങ്ങൾ വായിച്ചു തരും. മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ ഒക്കെ എത്ര സുന്ദരമായാണ് ഉമ്മ വായിച്ചു തരുന്നത്. പണത്തിലും പ്രശസ്തിയിലും കണ്ണു മഞ്ഞളിക്കരുതെന്നും മറ്റുള്ളവരുടെ പ്രശ്നങ്ങൾ നമ്മുടേതു കൂടിയാണെന്നും പറഞ്ഞാണ് ഉമ്മ ഞങ്ങളെ വളർത്തിയത്,” എന്നാണ് ഒരിക്കൽ സുറുമി പറഞ്ഞത്. ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാൾ ഉമ്മയാണെന്ന് ദുൽഖറും ഒരിക്കൽ പറയുകയുണ്ടായി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty sulfath 42nd wedding anniverasy

Next Story
ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചുAndrea Jeremiah, Andrea Jeremiah covid, Andrea Jeremiah covid 19, Andrea Jeremiah films, Andrea Jeremiah news, Andrea Jeremiah photos, Andrea Jeremiah videos, ആൻഡ്രിയ ജെർമിയ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express