Latest News

ഇഷ്ടതാരങ്ങൾ വീണ്ടുമൊന്നിക്കുമ്പോൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ മമ്മൂട്ടിയും സുഹാസിനിയും 32 വർഷങ്ങൾക്കു ശേഷം വീണ്ടുമൊന്നിക്കുകയാണ് ‘യാത്ര’യിൽ

mammootty, yatra movie, Mammootty Movie, Suhasini, Suhasini in Yatra, Mammootty and Suhasini, Mammootty Songs, Mammootty latest movie, Mammootty telugu movie, Mammootty tamil, yatra movie trailer, yatra movie book my show, yatra movie release date, yatra movie songs, yatra movie trailer malayalam, Yash Kgf, Yash actor, മമ്മൂട്ടി, യാത്ര മൂവി, മമ്മൂട്ടി യാത്ര, യാത്ര സോംഗ്സ്, മമ്മൂട്ടിയുടെ പുതിയ ചിത്രം, യാത്ര റിലീസ് ഡേറ്റ്, യാത്ര ട്രെയിലർ, യഷ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളാണ് മമ്മൂട്ടിയും സുഹാസിനിയും. ‘കൂടെവിടെ’, ‘അക്ഷരങ്ങള്‍’, ‘എന്റെ ഉപാസന’, ‘പ്രണാമം’, ‘രാക്കുയിലിന്‍ രാഗസദസില്‍’, ‘കഥ ഇതു വരെ’, ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്നു തുടങ്ങി ഇരുവരും അനശ്വരമാക്കിയ നിരവധിയേറെ കഥാപാത്രങ്ങളാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠയോടെ നിലനിൽക്കുന്നത്. 32 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും സുഹാസിനിയും ഒന്നിച്ച്​ അഭിനയിക്കുകയാണ് വൈ എസ് ആറിന്റെ ബയോപിക് ചിത്രമായ ‘യാത്ര’യിൽ.

Read More: Yatra Movie Review: ആത്മാര്‍ഥമായ അവതരണം കൊണ്ട് മമ്മൂട്ടി അനശ്വരമാക്കുന്ന ‘യാത്ര’

ഒരേ ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നുവെങ്കിലും പഴയ പോലെ ജോഡിയായല്ല ഇരുവരുമെത്തുന്നത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുമ്പോൾ ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ വേഷത്തിലാണ് സുഹാസിനിയെത്തുന്നത്. മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ബാഹുബലിയില്‍ അനുഷ്‌കയുടെ ജ്യേഷ്ഠന്റെ ഭാര്യയായി അഭിനയിച്ച ആശ്രിത വെമുഗന്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.

രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. മഹി വി രാഘവ് ആണ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. ഫെബ്രുവരി എട്ടിന് ‘യാത്ര’ റിലീസിനെത്തും. മമ്മൂട്ടിയേയും സുഹാസിനിയേയും കൂടാതെ ജഗപതി ബാബു, റാവി രമേഷ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more: ഹൃദയത്തില്‍ തൊട്ട് ഞാന്‍ പറയുന്നു, ഇത് മമ്മൂട്ടിക്ക് മാത്രമേ കഴിയൂ; ‘യാത്ര’യുടെ സംവിധായകന്‍

വൈ എസ് ആറിന്റെ രാഷ്ട്രീയജീവിതത്തിലെ ഒരേട് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായിരിക്കും ‘യാത്ര’ എന്നാണ് അണിയറക്കാർ പറയുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് ചിത്രം പ്രതിപാദിക്കുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആണ്. ഭരണഘടനാ ശില്പി ബി.ആർ അംബേദ്കറിന്റെ ജീവിതം ആസ്പദമാക്കി ജബ്ബാർ പാട്ടീൽ ഒരുക്കിയ ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും ഒരു ബയോപിക്കിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty suhasini yathra movie

The moderation of comments is automated and not cleared manually by malayalam.indianexpress.com