scorecardresearch

കരിപ്പെട്ടിയെന്ന് ഒരാളെ വിളിക്കാമോ, വെളുത്ത പഞ്ചസാരയായാൽ കുഴപ്പമില്ല; വിവാദത്തിലായി മമ്മൂട്ടിയുടെ പരാമർശം

മമ്മൂട്ടി അഭിമുഖത്തിനിടയിൽ പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്.

മമ്മൂട്ടി അഭിമുഖത്തിനിടയിൽ പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്.

author-image
Entertainment Desk
New Update
mammootty, Nanpakal Nerathu Mayakkam press meet

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ക്രിസ്റ്റഫർ.' ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ. മമ്മൂട്ടി ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

Advertisment

ചിത്രത്തിലെ നായികമാരിലൊരാളായ ഐശ്വര്യ ലക്ഷ്‌മി മമ്മൂക്ക ചക്കരയാണെന്നുള്ള പരാമർശം നേരത്തെ നടത്തിയിരുന്നു. ഇതിനെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

"ചക്കരയെന്ന് ആരെങ്കിലും പറയുവോ, വെളുത്ത പഞ്ചസാരയെന്നാണെങ്കിൽ കുഴപ്പമില്ല. ചക്കരയെന്നാൽ കരിപ്പെട്ടിയെന്നാണ് അർത്ഥം. അങ്ങനെയൊരു മനുഷ്യനെ വിളിക്കാമോ?" എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. കൂടെയുണ്ടായിരുന്ന മറ്റ് താരങ്ങളും ചിരിച്ചു കൊണ്ടാണ് വാക്കുകളെ സ്വീകരിച്ചത്.

എന്നാൽ മമ്മൂട്ടി പറഞ്ഞത് റേസിസ്റ്റ് പരാമർശമാണെന്നുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിനു മുൻപ് ജൂഡ് ആന്റണിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും വിവാദത്തിലായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലൂടെ താരം ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

Advertisment

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ക്രിസ്റ്റഫർ.' മമ്മൂട്ടി, സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, ഷൈൻ ടോം ചാക്കോ, ശരത് കുമാർ, സിദ്ദിഖ്, അമല പോൾ തുടങ്ങിയ വലിയ താരനിര തന്നെ 'ക്രിസ്റ്റഫറി'ലുണ്ട്. ഉദയകൃഷ്‌ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്.

Mammootty Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: