മമ്മൂട്ടി നായകനായ തെലുഗ് ചിത്രം ‘യാത്ര’ തമിള്‍റോക്കേഴ്സിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രം വെളളിയാഴ്ച്ചയാണ് റിലീസ് ചെയ്തിരുന്നത്. നേരത്തേ അജിത് നായകനായ വിശ്വാസത്തിന്റെ വ്യാജ പതിപ്പ് തമിള്‍ റോക്കേഴ്‌സ് പുറത്തിറക്കിയിരുന്നു. രജനീകാന്തിന്റെ പേട്ടയുടെ വ്യാജ പതിപ്പിന് പിന്നാലെയായിരുന്നു വിശ്വാസത്തിന്റെയും പതിപ്പ് പുറത്തിറങ്ങിയത്.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറയുന്ന സിനിമയായ യാത്ര തെലുങ്ക് നാട്ടില്‍ വന്‍ വരവേല്‍പ്പോടെയാണ് സ്വീകരിച്ചത്. മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്ന സിനിമ ആഗോളതലത്തില്‍ വമ്പന്‍ റിലീസ് നടത്തി. ഓരോ ചലനത്തിലും വൈഎസ്ആറായി പകര്‍ന്നാടി കയ്യടി വാങ്ങുകയാണ് മമ്മൂട്ടി.

2003ല്‍ വൈഎസ്ആര്‍ ആന്ധ്ര പ്രദേശില്‍ നടത്തിയ പദയാത്രയുടെ പശ്ചാത്തലത്തിലാണ്ചി ത്രമൊരുക്കിയിരിക്കുന്നത്. ഈ യാത്രയോടെയാണ് അദ്ദേഹം ജനകീയ നേതാവായത്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. ആന്ധ്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാനു വൈ.എസ.ആർ. അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ തെലുങ്ക് ജനത വളരെ ആവേശത്തിലാണ്. ചിത്രം മലയാളത്തിലും റിലീസിനെത്തിയട്ടുണ്ട്. മികച്ച പ്രതികാരങ്ങളാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിക്കുന്നതും. എന്നാൽ കേരളത്തിനേക്കാൾ ചിത്രം ചർച്ചയായിരിക്കുന്നതും പ്രശംസകൾ ലഭിക്കുന്നതും തെലുങ്കിൽ നിന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook