CBI 5 OTT: മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിൻ ഇനി ഒടിടിയിലേക്ക്. മേയ് ഒന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ജൂൺ 12ന് നെറ്ഫ്ലിക്സിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5. എന്നാൽ ചിത്രത്തിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ സായ് കുമാർ, രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, ദിലീഷ് പോത്തൻ, കനിഹ, അനൂപ് മേനോന്, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, അന്ന രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക എന്നു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു.