മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വ’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടീസറില്‍ മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തെയായിരുന്നു വെളിപ്പെടുത്തിയിരുന്നതെങ്കില്‍, ട്രെയിലര്‍ മാസും ക്ലാസും ചേര്‍ന്ന ചിത്രമായിരിക്കും അമല്‍ നീരദ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നുത്.
ട്രെയിലറില്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്നുണ്ട്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, നാദിയ മൊയ്തു, മാല പാര്‍വതി, സുധേവ് നായര്‍, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ് എന്നിവരുടെ കഥാപാത്രങ്ങള്‍ എന്തായിരിക്കുമെന്ന ചെറിയ സൂചനകളും ട്രെയിലറിലുണ്ട്.
അന്തരിച്ച അതുല്യ പ്രതിഭകളായ നെടുമുടി വേണു, കെപിഎസി ലളിത എന്നിവരുടെ നിമിഷങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യമാണ് സംഗീത സംവിധാനം. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.
‘ബിഗ് ബി’യ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് ‘ഭീഷ്മ പര്‍വ്വ’ത്തില്‍ സിനിമാ പ്രേമികള്‍ക്ക്. ചിത്രത്തിലെ പറുദീസ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗാനത്തിന് വലിയ പ്രേക്ഷക സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്. ‘ഭീഷ്മ പര്‍വ്വം’ മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തും.
Also Read: പിണറായിയെക്കൊണ്ട് ‘കച്ച ബദാം’ പാടിച്ച് മോദി; മഹേഷിന്റെ രസക്കൂട്ട്