നാളെ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ‘അങ്കിളി’ലെ ഒരു ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി തന്നെ യാണ് ‘എന്താ ജോണ്സാ കള്ളില്ലേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിചിരിക്കുന്നത്. ഫേസ്ബുക്കില്‍ വീഡിയോ പങ്കു വച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു.
“വളരെക്കാലം കൂടിയാണ് ഞാന്‍ ഒരു പാട്ട് പാടാന്‍ ശ്രമിക്കുന്നത്. നിങ്ങലെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു.” ഗാനം കേട്ട ശേഷം പ്രേക്ഷകരുടെ അഭിപ്രായം അറിയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം, ഫേസ്ബുക്ക് പോസ്റ്റിനു താഴെ ആരാധകര്‍ തങ്ങളുടെ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
“എന്താ ജോൺസാ കള്ളില്ലേ, കല്ലുമ്മേക്കായില്ലേ…. കള്ളിന് കൂട്ടാൻ കറിയില്ലേ കൊണ്ട് വാ വേഗത്തിൽ……, ആരാടാ പറഞ്ഞെ ഇക്കാക്ക് പാടാൻ അറിയില്ലെന്ന്????, മമ്മൂക്ക പാടി തകർത്തു… ഒന്നും പറയാനില്ല പൊളിച്ചു ഇന്ന് ഈ പാട്ട് എത്ര തവണ കേൾക്കുമെന്ന് എനിക്ക് തന്നെ അറിയില്ല, Kk കാണാൻ കട്ട കാത്തിരിപ്പു എങ്ങനേലും ഒന്ന് നേരം വെളുത്ത മതി Katta waiting for Tomorrow, വന്തിട്ടായ്യാ മക്കൂക്കയുടെ പാട്ട് വന്തിട്ടായ്യാ …ഇനീ ഞങ്ങള്‍ക്ക് ആഘോഷത്തിന്‍റെ നാളുകള്‍.. മമ്മൂക്ക കിടുക്കി…. യൂ ടൂബ് ഇനി ഇളകി മറിയും…. റെക്കോഡുകള്‍ തിരുത്തപ്പെടട്ടെ… എന്താ ജോണ്സാ.. കള്ളില്ലേ.. കല്ലുമ്മക്കായില്ലേ…റെക്കോഡുകള്‍ തിരുത്തപ്പെടട്ടെ… എന്താ ജോണ്സാ.. കള്ളില്ലേ.. കല്ലുമ്മക്കായില്ലേ.., രണ്ടെണ്ണം വീശുമ്പോൾ പാടാൻ ഒരു ഐറ്റം കിട്ടി…, മുണ്ടും മടക്കി കുത്തി തന്നാൽ ആവുന്ന വിധത്തിൽ ഇക്ക അങ് പാടി കൊള്ളാം…!! ചിലപ്പോൾ ആദ്യം ആയിട്ടായിരിക്കും സ്റ്റുഡിയോ യിൽ ഇങ്ങനെ മുണ്ടും മടക്കി കുത്തി ഒരാൾ പാടുന്നേ” എന്നൊക്കെക്കുറിച്ച് ആവേശത്തിരയിലക്കുകയാണ് ആരാധകര്‍.
അതേ സമയം വിമര്‍ശനങ്ങളുമുണ്ട്.
“ഇത് LKG, UKG കുട്ടികൾക്കിടയിൽ ഒരു തരംഗമാകുമെന്ന് ഒരു സംശയവും വേണ്ട . മമ്മുക്ക സമ്മതിച്ചു ട്ടൊ ഒന്നും തോന്നരുദ്… ഈ പാട്ട് പാടാൻ നല്ലൊരു ഗായകൻ വേറെ ഉണ്ടായിരുന്നു… നമ്മുടെ പണ്ഡിറ്റ്.., Just ok.. ഫാൻസുകാർ തള്ളി മറിക്കാൻ ഒന്നുമില്ല.. (സിനിമ പ്രേമി), അക്രമം ആയിപോയി …പാട്ടല്ല പദ്യം, ഗാനഗന്ധർവ്വൻ മമ്മൂക്ക” എന്നൊക്കെ കളിയാക്കുന്നവരുമുണ്ട്.
എന്തായാലും ഗാനം ഒരു ‘ഹാപ്പി മൂഡ്’ സൃഷ്ടിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന അങ്കില്‍ നാളെ തിയേറ്ററുകളില്‍ എത്തും. ഒരല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമ്പന്നവ്യവസായിയായ കൃഷ്ണകുമാര്‍ മേനോന്‍ എന്ന കെ കെ ആയാണ് മമ്മൂട്ടി എത്തുന്നത്. സിഐഎയില്‍ ദുല്‍ഖറിന്റെ നായികയായിരുന്ന കാര്‍ത്തിക മുരളിയാണ് മറ്റെരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവും ശക്തമായ ഒരു വേഷത്തിലെത്തുന്നു. ജോയ് മാത്യു തന്നെയാണ് ചിത്രത്തിന്‍റെ രചയിതാവും നിര്‍മ്മാതാവും.
സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, കൈലേഷ്, ബാലന്‍ പാറയ്ക്കല്‍, കലാഭവന്‍ ഹനീഫ്, ജന്നിഫര്‍, ലക്ഷ്മി രാമകൃഷ്ണന്‍, നിഷാ ജോസഫ്, കെപിഎസി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.