റോഷാക്ക് എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. അഭിമുഖങ്ങളും വാര്‍ത്താ സമ്മേളനങ്ങളുമായി തിരക്കിട്ടു നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി ഒരു സെല്‍ഫി എടുത്തിരിക്കുകയാണ് മമ്മൂട്ടി. ‘ മീഡിയ ഫ്രണ്ട്‌സ്’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അഭിമുഖങ്ങളില്‍ പല വിഷയങ്ങളിലുമുളള തന്റെ അഭിപ്രായങ്ങള്‍ മമ്മൂട്ടി പറഞ്ഞിരുന്നു. ശ്രീനാഥ് ബാസിയുടെ വിലക്കിനെക്കുറിച്ചുളള ചോദ്യത്തിനു ‘ തൊഴില്‍ നിഷേധം തെറ്റാണ്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ റോഷാക്ക്’. മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 7നു ചിത്രം തീയറ്ററുകളിലെത്തും.