/indian-express-malayalam/media/media_files/2025/09/07/mammootty-at-74-birthday-post-2025-09-07-09-37-32.jpg)
ചിത്രം: ഫേസ്ബുക്ക്/മമ്മൂട്ടി
Happy Birthday Mammootty: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് 74-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന് ആശംസയുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. പിറന്നാളുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ഒരു പോസ്റ്റിനോ ചിത്രത്തിനോ ആയി ആകാക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
ഇപ്പോഴിതാ, എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. "എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും" എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ച് കാറിനു സമീപത്തായി നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റു ചെയ്തത്.
Also Read: മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് 74-ാം ജന്മദിനം
നിരവധി ആരാധകാണ് പ്രിയതാരത്തിന് പിറന്നാൾ ആശംസ നേർന്ന് പോസ്റ്റിൽ കമന്റുമായെത്തുന്നത്. "ഇച്ചാക്ക ഈസ് ബാക്ക്" എന്നാണ് ഒരു ആരാധകൻ ചിത്രത്തിൽ കമന്റു ചെയ്തത്. "വെള്ളിത്തിരയിലെ വല്യേട്ടന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ", "ഇതിഹാസ നായകന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ" തുടങ്ങി ആയിരക്കണക്കിന് പിറന്നാൾ ആശംസകളാണ് കമന്റ് ബോക്സിൽ നിറയുന്നത്.
ആരാധകരും സഹപ്രവർത്തകരും അടക്കം നിരവധി ആളുകൾ മലയാളത്തിന്റെ പ്രിയതാരത്തിന് പിറന്നാൾ ആശംസയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി മമ്മൂട്ടിയുടെ ആരോഗ്യത്തിനെക്കുറച്ചും തിരിച്ചുവരവിനെക്കുറുച്ചുമുള്ള ചർച്ചകളായിരുന്നു ആരാധകർക്കിടയിൽ സജീവം. ചികിത്സയ്ക്കായി സിനിമയിൽ നിന്ന് അവധിയെടുത്ത് ഏഴുമാസത്തോളമായി ചെന്നൈയിൽ വിശ്രമത്തിലായിരുന്നു മമ്മൂട്ടി. താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നുവെന്ന വാർത്തകൾ വലിയ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്.
Read More: 52 വർഷം പഴക്കമുണ്ട് ഈ ചിത്രത്തിന്; മഹാരാജാസിന്റെ സ്വന്തം മമ്മൂട്ടി, ത്രോബാക്ക് ചിത്രങ്ങളിലൂടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us