മലയാളത്തിലെ സൂപ്പർ താരങ്ങൾ ഒരുമിച്ചുള്ളൊരു സെൽഫിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ‘എ പോസ്റ്റ് ഡിന്നർ സെൽഫി’ എന്ന ക്യാപ്ഷനോടെ ഉണ്ണി മുകുന്ദനാണ് ഫൊട്ടോ ഷെയർ ചെയ്തിരിക്കുന്നത്. സിദ്ദിഖിന്റെ ക്ഷണം സ്വീകരിച്ച് താരത്തിന്റെ വീട്ടിലാണ് എല്ലാവരും ഒത്തുകൂടിയപ്പോഴാണ് സെൽഫിയെടുത്തത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പകർത്തിയ സെൽഫിയിൽ മോഹൻലാൽ, ജയറാം, ദിലീപ്, സിദ്ദിഖ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരാണുളളത്. സെൽഫിയിലെ ചില താരങ്ങളുടെ ലുക്ക് അതിശയപ്പെടുത്തുന്നതാണ്.

Big Brother Movie Review: സഹോദരങ്ങൾക്ക് രക്ഷകനാവുന്ന വല്യേട്ടൻ; പുതുമയില്ലാതെ ‘ബിഗ് ബ്രദർ’- റിവ്യൂ

ദിലീപും ജയറാമും തല മൊട്ടയടിച്ചിരിക്കുന്നു. തങ്ങളുടെ പുതിയ ചിത്രത്തിനുവേണ്ടിയാണ് ഇരുവരും തല മൊട്ടയടിച്ചത്. കുഞ്ചാക്കോ ബോബനാണ് സെൽഫിയിലെ മറ്റൊരു താരം. കഷണ്ടിയുളള കുഞ്ചാക്കോ ബോബനെയാണ് ചിത്രത്തിൽ കാണാനാവുക. യാതൊരു മടിയുമില്ലാതെ തന്റെ ഒറിജനൽ ലുക്ക് കാണിക്കാൻ തയ്യാറായ കുഞ്ചാക്കോ ബോബനു കൈയ്യടിക്കാതിരിക്കാൻ കഴിയില്ല.

മോഹൻലാലിന്റെ ബുൾഗാൻ താടിയും എടുത്തുപറയേണ്ടതാണ്. വളരെ അപൂർവമായി മാത്രമേ ആരാധകർക്ക് മോഹൻലാലിനെ ബുൾഗാൻ താടിയിൽ കാണാൻ കഴിഞ്ഞിട്ടുളളൂ. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ജയസൂര്യ, സിദ്ദിഖ് എന്നിവർക്ക് വലിയ മാറ്റമൊന്നുമില്ലെന്നാണ് ഫൊട്ടോയിൽനിന്നും മനസിലാവുന്നത്.

”ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി. ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു.”

”വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടയ്ക്ക് സൗഹ്രദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു” ഫെയ്സ്ബുക്കിൽ സിദ്ദിഖ് എഴുതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook