നടൻ ‘സാജൻ പള്ളുരുത്തി’യുടെ പുസ്തകം പ്രകാശനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. മൂന്നു പതിറ്റാണ്ടിലേറെയായി മലയാള ഹാസ്യലോകത്തെ നിറസാന്നിധ്യമായ സാജൻ പള്ളുരുത്തിയുടെ അനുഭവങ്ങളുടെ സമാഹാരമായ പുസ്തകത്തിന് ‘ആശകൾ തമാശകൾ’ എന്നാണ് പേരു നൽകിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സലീം കുമാറിന് കൈമാറിയാണ് മമ്മൂട്ടി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിന് നടനും സംവിധായകനുമായ രമേഷ് പിഷാരടിയും സാക്ഷിയായി.

‘സാജൻ പള്ളുരുത്തി’യുടെ
‘ആശകൾ തമാശകൾ ‘എന്ന പുസ്തകം മെഗാ സ്റ്റാർ മമ്മുക്ക പ്രകാശനം ചെയ്തു..
ദേശീയ അവാർഡ് ജേതാവ്
സലീം…

Posted by Ramesh Pisharody on Monday, January 11, 2021

പശ്ചിമ കൊച്ചിയിലെ പള്ളിരുത്തി സ്വദേശിയായ സാജൻ മിമിക്രിതാരമായാണ് തന്റെ കരിയർ ആരംഭിച്ചത്. കോളേജ് കാലം മുതൽ മിമിക്രി പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ സാജൻ ജയരാജിന്റെ കണ്ണകിയിലൂടെയാണ് സിനിമയിലെത്തിയത്. 33 വർഷത്തിലേറെയായി സിനിമയിലുള്ള സാജൻ ഒരു കടത്ത് നാടൻ കഥ, ജിലേബി, ഉത്തരം പറയാതെ, പഞ്ചവര്‍ണ്ണതത്ത, കുട്ടനാടന്‍ മാര്‍പ്പാപ്പ, പുത്തന്‍ പണം, ഫുക്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു, ഇടി തുടങ്ങിയ ചിത്രങ്ങളിലെ സാജന്റെ അഭിനയം ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.

മച്ചിലമ്മക്ക് ഉച്ചനേരത്തു ആറാട്ട്, 2011ല്‍ പുറത്തിറങ്ങിയ കൊച്ചു കുട്ട്യോളെ തുടങ്ങിയ ചിത്രങ്ങളിൽ പിന്നണി ഗായകനായും സാജൻ പ്രവർത്തിച്ചിട്ടുണ്ട്. കൊറോണക്കാലത്ത് ചെണ്ട എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും സാജൻ തുടങ്ങിയിരുന്നു.

അടുത്തിടെ കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷിന്റെ പുസ്തകവും മമ്മൂട്ടി പ്രകാശനം ചെയ്തിരുന്നു. സിനിമാലോകത്തെ അനുഭവങ്ങളും വസ്ത്രാലങ്കാര രീതികളെ കുറിച്ചുമൊക്കെയാണ് ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ സമീറ പ്രതിപാദിക്കുന്നത്.

Read more: മമ്മൂക്കയെ സുന്ദരനാക്കാനല്ല അങ്ങനെയല്ലാതാക്കാനാണ് ബുദ്ധിമുട്ട്: സമീറ സനീഷ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook