മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രം അനൗൺസ് ചെയ്ത നാൾക്കു മുതമേ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ വർഷം ഏവരും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
ജനുവരിയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ തിയേറ്റർ സമരം മൂലം റിലീസ് നീക്കിവച്ചു. മാർച്ച് 30 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല.
ചിത്രത്തിന്റെ ടീസറിനായി ആരാധകർ കാത്തിരിക്കുകയാണ്. ജനുവരി 26 ന് ആദ്യ ടീസർ പുറത്തിറക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.