Latest News

ഓർമ്മകളുടെ ഉദ്യാനം; മമ്മൂട്ടി പറയുന്നു

നവീകരിച്ച സുഭാഷ് പാർക്കിൽ സന്ദർശനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി

Mammootty, Mammootty subhash park, Mammootty latest news, Mammootty latest photos

മഹാരാജാസ് കോളേജിൽ നിന്നുമുള്ള കാഴ്ചയിൽ ആദ്യം നിറയുക സുഭാഷ് പാർക്കാണ്. റോഡിനപ്പുറം ചെടികളാലും പൂക്കളാലും സമ്പന്നമായ സുഭാഷ് പാർക്കിലെ ഉദ്യാനം… അതിനപ്പുറം കൊച്ചിയുടെ കായൽക്കാഴ്ചകൾ. മമ്മൂട്ടിയുടെ ഓർമകളിലും എന്നും നിറഞ്ഞുനിൽക്കുന്ന ഒരിടമാണ് സുഭാഷ് പാർക്ക്. മഹാരാജാസ് കാലത്ത് ചങ്ങാതിമാർക്കൊപ്പം എത്രയോ ദിവസങ്ങളിൽ കഥ പറഞ്ഞും ചിരിച്ചും സ്വപ്നം കണ്ടുമിരുന്ന സ്ഥലം.

ഇന്നലെ നവീകരിച്ച സുഭാഷ് പാർക്കിൽ സന്ദർശനത്തിനെത്തിയ മമ്മൂട്ടിക്ക് ആ യാത്ര പഴയകാല ഓർമ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയായിരുന്നു. “ഞാനാദ്യമായി ഒരു ഷൂട്ടിങ് കാണുന്നത് ഇവിടെയാണ്. അന്നത്‌ കാണുമ്പോൾ ഞാനുമൊരിക്കൽ ഒരു താരമാകുമെന്ന്‌ കരുതിയില്ല,” മമ്മൂട്ടി പറഞ്ഞു.

കൊച്ചി തന്റെ അഭിമാന നഗരമാണെന്നും കുട്ടിക്കാലത്ത് ചെമ്പിൽനിന്ന്‌ കൊച്ചിയിലെത്തുമ്പോൾ സുഭാഷ് പാർക്കിന്‌ മുന്നിലൂടെ പോവുമ്പോഴെല്ലാം എത്രയോ നേരം പാർക്കിനെ നോക്കി നിന്നതുമൊക്കെ മമ്മൂട്ടി ഓർത്തെടുത്തു.

കൊച്ചി നഗരത്തിലെ ഈ പച്ചത്തുരുത്ത് ഭംഗിയായി നിലനിര്‍ത്തിയിരിക്കുന്ന കോര്‍പറേഷനെ അഭിനന്ദിക്കാനും മമ്മൂട്ടി മറന്നില്ല. ചിത്രശലഭ ഉദ്യാനം, ഔഷധ ഉദ്യാനം, കൂത്തമ്പലം, കലാപ്രകടനങ്ങള്‍ക്കായുള്ള 3 സ്റ്റേജുകള്‍ എന്നിവയെല്ലാം നവീകരിച്ച സുഭാഷ് പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

Read more: മമ്മൂട്ടിക്കൊപ്പം സെൽഫിയെടുത്ത് സുപ്രിയ, എന്ത് കൂളായ മനുഷ്യനെന്ന് പൃഥ്വിരാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty revisit kochi subhash park photos

Next Story
ഒരു ഡിസ്കോ കുടുംബം; പ്രിയയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കു വച്ച് ചാക്കോച്ചൻkunchako boban,, kunchako boban, wife, kunchako boban, priya, kunchako boban, family, kunchako boban, family photos
The moderation of comments is automated and not cleared manually by malayalam.indianexpress.com