ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷം, വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ: മമ്മൂട്ടി

“ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാൽ ചെറുതാകും. പിന്നെ ആളുകൾ കളിയാക്കും”

ശാരീരികമായി താൻ അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്നു പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

“ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാൽ ചെറുതാകും. പിന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ,” മമ്മൂട്ടി പറഞ്ഞു.

കോഴിക്കോട് എത്തിയ മമ്മൂട്ടി, രമേഷ് പിഷാരടിയേയും കൂടെ കാണാം

കോവിഡ് കാലത്ത് അപൂർവ്വമായി മാത്രമാണ് മമ്മൂട്ടി പൊതുപരിപാടികളിൽ പങ്കെടുത്തത്. ദക്ഷിണേന്ത്യയിൽ ഇതാദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ളള റോബോർട്ടിക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Read more: ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ; കല്യാണപയ്യന്റെ ഉയരം കണ്ട് അമ്പരന്ന് മമ്മൂട്ടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty reveals the ligament problem of his left leg

Next Story
അമ്മക്കായി പോസ് ചെയ്ത് നില ബേബി; ചിത്രങ്ങളുമായി ശ്രീനിഷ്Pearle Maaney, Pearle Maaney daughter nila, pearle daughter nila, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express