/indian-express-malayalam/media/media_files/2025/12/25/mammootty-mt-2025-12-25-19-47-40.jpg)
ചിത്രം: ഫേസ്ബുക്ക്
അപൂർവ്വമായൊരു സ്നേഹബന്ധത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന രണ്ടു ഇതിഹാസങ്ങളാണ് എം.ടി വാസുദേവൻ നായരും മമ്മൂട്ടിയും. ഓരോ മലയാളികൾക്കും അറിയാവുന്ന അടുപ്പമാണത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പട്ടൊരാളാണ് എംടിയെന്ന് പലപ്പോഴും മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്.
മലയാളത്തിന്‍റെ മഹാസാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുമ്പോൾ, മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം മലയാളികളുടെ ഹൃദയത്തിൽ സ്പർശിക്കുകയാണ്. എം.ടിക്കൊപ്പമുള്ള ചിത്രമാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്.
Also Read: ചിരിപ്പിച്ചും രസിപ്പിച്ചും നിവിനും അജുവും, കൂളാണ് 'സർവ്വം മായ'; റിവ്യൂ
മമ്മൂട്ടിയുടെ കൈ ചേർത്തുപിടിക്കുന്ന എം.ടിയെയാണ് ചിത്രത്തിൽ കാണാനാവുക. "പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം. എന്നും ഓർമ്മകളിൽ..." എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചത്. 2024 ഡിസംബര്‍ 25ന് രാത്രിയോടെയായിരുന്നു കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തി ഒരു തലമുറയെ സ്വാധീനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വിടപറഞ്ഞത്.
എം.ടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയ നടനാണ് മമ്മൂട്ടി. എം.ടി കഥയെഴുതി എം. ആസാദ് സംവിധാനം ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങ'ളിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. പിന്നീട് എം.ടി തിരക്കഥയെഴുതിയ വടക്കൻ വീരഗാഥ, കേരള വർമ്മ പഴശിരാജ ഉൾപ്പടെ മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്ക് ചിത്രങ്ങളിൽ നായകനായതും മമ്മൂട്ടിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us