Latest News

വാപ്പച്ചി തീവ്രമായി സ്നേഹിച്ച ഒരാൾ; ദിലീപ് കുമാർ- മമ്മൂട്ടി ആത്മബന്ധത്തെ കുറിച്ച് ദുൽഖർ

“നിങ്ങളായിരുന്നു വാപ്പച്ചിയുടെ ഫേവറേറ്റ്. ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറയും. നിങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു”

Mammotty, Dulquer Salman, Mammootty with Dilip Kumar, Dilip Kumar, Dilip Kumar Death, Dilip Kumar Photos, Dilip Kumar Death News, Dilip Kumar Wikipedia, Dilip Kumar Films, Dilip Kumar Videos, Dilip Kumar Life, IE Malayalam

ഇതിഹാസ ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ ഓർമകളിൽ മമ്മൂട്ടി. എന്നും സ്നേഹവാത്സല്യങ്ങളോടെ പെരുമാറിയ, സ്വന്തമെന്നു തോന്നിപ്പിച്ച വ്യക്തിയായിരുന്നു തനിക്ക് ദിലീപ് കുമാർ എന്ന് മമ്മൂട്ടി കുറിക്കുന്നു.

“ഇതിഹാസ നടന് വിട. നിങ്ങളെ കാണുമ്പോഴെല്ലാം നിങ്ങളുടെ സ്നേഹവും വാത്സല്യവും എന്നെ ആകർഷിച്ചു. നിങ്ങളുടെ ദയയും വാക്കുകളും നിങ്ങൾ സ്വന്തമാണെന്ന് തോന്നിപ്പിച്ചു. എക്കാലത്തെയും എന്റെ പ്രിയ നടന് വിട. നിങ്ങളെപോലെ ആരുമില്ല, നിങ്ങൾക്ക് മുൻപോ ശേഷമോ.” ദിലീപ് കുമാറിനൊപ്പമുള്ള ഒരു ചിത്രവും താരം പങ്കു വച്ചിട്ടുണ്ട്.

വാപ്പച്ചിയും ദിലീപ് കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദുൽഖർ സൽമാനും ഒരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

“ഏതാനും ആഴ്ചകൾക്ക് മുൻപ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചു. അദ്ദേഹം തീവ്രമായി സ്നേഹിച്ചിരുന്ന ഒരാൾ നിങ്ങളായിരുന്നു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന രീതിയിലും. ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ തേൻ പോലെ ഒഴുകുമെന്ന്, നിങ്ങൾ അനന്തമായി സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു എന്ന്. ഒരു പരിപാടിയ്ക്കിടയിലോ വിദേശത്ത് ഷോപ്പിംഗ് ചെയ്യുമ്പോഴോ നിങ്ങൾ വാപ്പച്ചിയെ കണ്ടാൽ എപ്പോഴും അദ്ദേഹത്തെ സ്നേഹത്തോടെ സമീപിക്കുകയും സ്നേഹാന്വേഷണം പങ്കുവയ്ക്കുകയും നിങ്ങളുടെ സമയം മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന്. നിങ്ങളായിരുന്നു എല്ലാ​ അർത്ഥത്തിലും അദ്ദേഹത്തിന്റെ ഫേവറേറ്റ്.”

എന്റെ വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു,” ദുൽഖർ കുറിക്കുന്നു.

ഇന്ന് രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാറിന്റെ മരണം സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 98 വയസ്സായിരുന്നു.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായാണ് ദിലീപ് കുമാറിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്നു. ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ ഇതിഹാസമെന്ന് ദിലീപ് കുമാര്‍ അറിയപ്പെടുന്നു. നാടകീയതകള്‍ ഒഴിവാക്കി സൂക്ഷ്മമായുള്ള അഭിനയമായിരുന്നു ദിലീപ് കുമാറിനെ വ്യത്യസ്തനാക്കിയിരുന്നത്.

ദേവ്ദാസ്, ഗുംഗ ജമുന, രാം ഓര്‍ ശ്യാം, നായ ദോര്‍, മധുമതി, ക്രാന്തി, വിദാത, ശക്തി ആന്‍ഡ് മാഷാല്‍ എന്നിവയാണ് പ്രശസ്തമായ സിനിമകള്‍.

ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ പെഷവറിലാണ് ദിലീപ് കുമാറിന്റെ ജനനം. 1944 ലാണ് സിനിമാ ജീവിതം ആരംഭിച്ചത്. ജ്വാര്‍ ഭട്ടയാണ് ആദ്യ സിനിമ. 1947 ല്‍ പുറത്തിറങ്ങിയ ജുഗ്നുവാണ് ബോക്സ് ഓഫിസില്‍ വിജയം നേടിയ ചിത്രം.

1949 ല്‍ റിലീസായ അന്‍ഡാസ് എന്ന ചിത്രമാണ് ദിലീപ് കുമാറിന് താരപരിവേഷം നല്‍കിയത്. രാജ് കപൂറും നാര്‍ഗിസും സിനിമയുടെ ഭാഗമായിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ആദ്യമായി സ്വന്തമാക്കിയത് ദിലീപ് കുമാറായിരുന്നു. പിന്നീട് എട്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

ഏറ്റവും അധികം അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ നടനെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും അദ്ദേഹം ഇടം പിടിച്ചു.1994 ല്‍ ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരവും 2015 ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty remembering legendary actor dilip kumar

Next Story
എന്റെ പ്രശ്നങ്ങൾക്ക് എന്നും സമയം കണ്ടെത്തുന്നയാൾ; ഗുരുവിനെക്കുറിച്ച് ശോഭനShobhana, Shobana Danseuse, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന
The moderation of comments is automated and not cleared manually by malayalam.indianexpress.com