പ്രശസ്ത സിനിമാ-മിമിക്രി താരം അബിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അബിയുടെ വിയോഗം തന്നെ ഏറെ നൊമ്പരപ്പെടുത്തിയെന്ന് അദ്ദേഹം ഫെയസ്ബുക്കില്‍ കുറിച്ചു.

‘അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും.’

അബി ഇക്കയുടെ മിമിക്രി കണ്ടാണ് താന്‍ വളര്‍ന്നതെന്നും അദ്ദേഹം നമ്മെ ചിരിപ്പിച്ച നല്ല നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകുന്നില്ലെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാനും അനുസ്മരിച്ചു.

‘അദ്ദേഹത്തിന്റെ ടിവി ഷോകളും മറ്റും കണ്ടായിരുന്നു എന്റെ വളര്‍ച്ചയും. വാപ്പച്ചിക്കൊപ്പം വിദേശത്ത് വച്ച് അദ്ദേഹത്തിന്റെ സ്റ്റേജ് ഷോ നേരില്‍ കണ്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭയും ഭംഗിയും കാലാധീതമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഷെയ്ന്‍ മലയാളത്തിലെ തന്നെ മികച്ച പ്രതിഭകളില്‍ ഒരാളാണ്. ഷെയ്‌നിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അബി ഇക്കയെ വളരെ കുറച്ച് പ്രാവിശ്യമേ കണ്ടിട്ടൊള്ളൂ. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ അപ്രതീക്ഷിതമാണ്. അബി ഇക്കയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.’ ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ