/indian-express-malayalam/media/media_files/uploads/2022/12/Mammootty-Jude.jpg)
ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിങ്ങിനിടെ സംവിധായകന്റെ മുടിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജൂഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു, ബുദ്ധിയുണ്ടെന്നായിരുന്നു ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ജൂഡിനെ മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന രീതിയിലുള്ള ചർച്ചകളും വിമർശനകളുമാണ് പിന്നീട് ഉയർന്നത്. അതിനിടയിൽ, പ്രസ്തുത വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി.
"പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി," ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മമ്മൂട്ടി പറയുന്നു.
കഴിഞ്ഞ ദിവസം, മമ്മൂട്ടി ബോഡി ഷേമിംഗ് നടത്തിയെന്ന വിമർശനങ്ങളോട് ജൂഡും പ്രതികരിച്ചിരുന്നു. "മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം കൺസേൺ ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ . ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്," എന്നായിരുന്നു ജൂഡ് പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.