Mammootty Ganagandharvan starts rolling: ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായി. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ പൂജ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടന്മാരായ മമ്മൂട്ടി, മുകേഷ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, സംവിധായകന്‍ രമേശ് പിഷാരടി, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെഗാസ്റ്റാര്‍ മമ്മൂട്ടി വിളക്ക് കൊളുത്തി ‘ഗാനഗന്ധര്‍വ്വന്’ തുടക്കം കുറിച്ചു.
@mammukka starrer #Ganagandharvan Directed by #RameshPisharody Pooja Stills
Shoot Started From Today@Forumkeralam1 | @KeralaBO1 | @sri50 pic.twitter.com/YgSg5VbEJu— Megastar Addicts (@MegastarAddicts) June 1, 2019
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വേറിട്ട ടീസറും നേരത്തേ തന്നെ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ കണ്ടു വളരുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയറിലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട് ടീസർ.
“കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നര പതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നെയും നിങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു. സ്‌നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍” എന്ന ഡയലോഗോടെയാണ് രമേഷ് പിഷാരടി തന്റെ പുതിയ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.
Read More: മമ്മൂട്ടി ‘ഗാനഗന്ധർവ്വൻ’ ആവുന്നു, സംവിധാനം രമേഷ് പിഷാരടി
നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത് ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെയായിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ ഗംഭീരമായ മേക്കോവറിലാണ് ജയറാം എത്തിയത്.
അനുശ്രീ, ധർമജൻ, സലിം കുമാർ, കുഞ്ചൻ എന്നിവരും ചിത്രത്തിൽ അണിനിരന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് തിരക്കഥയൊരുക്കിയ ‘പഞ്ചവർണ്ണതത്ത’യുടെ നിർമ്മാതാവ് മണിയന്‍ പിള്ള രാജുവായിരുന്നു.

ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചു വരുന്നത് ‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ അവസാന ഷെഡ്യൂള്‍ നടക്കുകയാണ്.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.
Read More: Mamankam movie: ‘മാമാങ്ക’ത്തിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ചു; ലൊക്കേഷൻ ചിത്രങ്ങൾ

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയാണ് ഇനി റിലീസ് ആകാനുള്ള മമ്മൂട്ടി ചിത്രം. മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാമണി,അഹാന കൃഷ്ണ, മനോജ് കെ ജയൻ, മണിയൻപിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വൻ താരനിരയും ഒപ്പം അറുപത്തിയഞ്ചോളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റർ ആർട്ടിസ്റ്റുകളും കൈകോർക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി’. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും അതിഥിവേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മുൻപ് ടൊവിനോ തോമസും ചിത്രത്തിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടൊവിനോയുടെ റോളാണ് ഉണ്ണി മുകുന്ദനിൽ എത്തിയിരിക്കുന്നതെന്നാണ് സൂചന.