മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയായ ഗാനഗന്ധര്‍വ്വന്റെ ടീസര്‍ പുറത്ത് വിട്ടു. ഷൈജു ദാമോദരന്റെ ‘നിങ്ങളിത് കാണുക…’ എന്ന വിഖ്യാത കമന്ററിയുടെ പശ്ചാത്തലത്തിലാണ് ടീസര്‍. തട്ടുകടയിലെ ബുള്‍സൈ കഴിക്കുന്ന മമ്മൂട്ടിയെയാണ് രസകരമായ ടീസറില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്.

മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read More: ഇതേതാ ഈ യൂത്തൻ? ‘ഗാനഗന്ധർവ്വൻ’ മമ്മൂട്ടിയെ കണ്ട് ഞെട്ടി ആരാധകർ

നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെയായിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ ഗംഭീരമായ മേക്കോവറിലാണ് ജയറാം എത്തിയത്. അനുശ്രീ, ധര്‍മജന്‍, സലിം കുമാര്‍, കുഞ്ചന്‍ എന്നിവരും ചിത്രത്തില്‍ അണിനിരന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ‘പഞ്ചവര്‍ണ്ണതത്ത’യുടെ നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജുവായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook