മാനസിക വൈകല്യമുള്ള മകൾ പപ്പയെ സന്തോഷിപ്പിക്കാൻ നായക്കുട്ടിയായി മുട്ടിലിഴയുന്ന അമുദൻ. അതൊന്നും മകളെ സന്തോഷിപ്പിക്കുന്നില്ലെന്നറിയുമ്പോൾ നിസ്സഹായനായി വിങ്ങിപ്പൊട്ടുകയാണ് അയാൾ. കണ്ണു നനയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ‘പേരൻപ്’ ടീം ഇന്നലെ പുറത്തുവിട്ട വീഡിയോയിൽ നിറയുന്നത്. സംവിധായകൻ റാമാണ് ചിത്രത്തിലെ ഒരു രംഗം തന്റെ ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.
மெகாஸ்டார் மம்மூடி – பத்து வருடங்களுக்குப் பிறகு தமிழ் சினிமாவில்.
Megastar @mammukka -after a decade in Tamil cinema.@thisisysr @yoursanjali @plthenappan #Peranbu #Mammootty #Mammuka #Yuvan #DirectorRam #Anjali #ThangameenkalSadhna #AnjaliAmeer #TheniEswar #PeranbuFromFeb1st pic.twitter.com/ftWrLzULDb— Ram (@Director_Ram) January 19, 2019
തമിഴകവും മലയാളികളുമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പേരൻപ്’. റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ മുതൽതന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലും, ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
റാം ഇന്നലെ പുറത്തുവിട്ട ചിത്രത്തിലെ രംഗത്തിനും ഏറെ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. “ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ മമ്മൂട്ടി സാറിനെ ഒരു ദശകത്തിനു ശേഷം തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നു,” എന്നാണ് പേട്ട സംവിധായകൻ കാർത്തിക് ശുഭരാജ് ട്വിറ്ററിൽ കുറിച്ചത്.
Let’s welcome one of the best actor in Indian cinema @mammukka sir after a decade to Tamil cinema…. Through #Peranbu from Feb 1st in theatres…. Awaiting to watch @Director_Ram sirs magic on screen…. //t.co/yDSy4jivry
— karthik subbaraj (@karthiksubbaraj) January 19, 2019
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്സി ഡ്രൈവറായ അമുദന് എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്. ട്രാന്‍സ്വ്യക്തി അഞ്ജലി അമീറും ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഞ്ജലി, സമുദ്രക്കനി എന്നിവർക്കൊപ്പം ട്രാൻസ്ജെൻഡറായ അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് ‘പേരന്‍പി’ന്റെ ചിത്രീകരണം നടന്നത്.
വളരെക്കാലത്തിനു ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്ഥമായ ഒരു വേഷം, തികച്ചും വൈകാരികമായ ഒരു കഥയുടെ ഹൃദയസ്പര്‍ശിയായ അവതരണം, അച്ഛന് വേഷത്തില്‍ എത്തുന്ന മമ്മൂട്ടിയുടെ അഭിനയം എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ‘പേരന്പ്’ ഫെബ്രുവരി ഒന്നിനാണ് റിലീസിനെത്തുന്നത്.
Read more: മലയാളി നിശ്ചയമായും കാണേണ്ട മമ്മൂട്ടി ചിത്രം: പേരന്പ്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook