scorecardresearch

Latest News

‘രണ്ട് പോസിറ്റീവ് എനർജികൾ കൂടിച്ചേർന്നപ്പോൾ,’ മമ്മൂട്ടിയെ ദുബായിൽ സന്ദർശിച്ച് മാധവൻ

സംവിധായകൻ പ്രജേഷ് സെൻ അടക്കമുള്ളവരാണ് മമ്മൂട്ടിയുടെയും മാധവന്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്

Mammootty, Madhavan, മമ്മൂട്ടി, മാധവൻ

മെഗാസ്റ്റാർ മമ്മൂട്ടിയെ ദുബായിൽ സന്ദർശിച്ച് ആർ മാധവൻ. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സംവിധായകൻ പ്രജേഷ് സെൻ അടക്കമുള്ളവരാണ് മമ്മൂട്ടിയുടെയും മാധവന്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. മമ്മൂട്ടിക്കും മാധവനും പ്രജേഷ് സെന്നിനും ഒപ്പം നിർമാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയിൽ പങ്കാളിയായി.

മാധവൻ ആദ്യമായി സംവിധായകനാവുന്ന റോക്കറ്റ്രി ദ നമ്പി ഇഫക്ട് എന്ന സിനിമയിൽ സഹ സംവിധായകനാണ് പ്രജേഷ് സെൻ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനായി മാധവൻ സ്ക്രീനിലെത്തുന്നു.

രണ്ട് പോസിറ്റീവ് എനർജികൾ കൂടിച്ചേർന്ന് ദീർഘ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ എന്നാണ് ഈ ചിത്രം പങ്കുവച്ചുകൊണ്ട് റോക്കറ്റ്രി ദ നമ്പി എഫക്ട് എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയായ വിജയ് മൂലൻ കുറിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty r madhavan photo with prajesh sen anto joseoh