scorecardresearch
Latest News

പൃഥ്വിരാജ് മാത്രമല്ല, കര്‍ണനാകാന്‍ മമ്മൂട്ടിയുമുണ്ട്

ധര്‍മ്മക്ഷേത്ര എന്ന പേരില്‍ പി. ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ മമ്മൂട്ടിയെ നായകാനാക്കി കര്‍ണന്‍ ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍.

Karnan, Mammootty

കര്‍ണന്‍ എന്ന സിനിമയെക്കുറിച്ച് മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറെ ചര്‍ച്ച ചെയ്തതാണ്. മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. അതിനു പുറമെ പൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ്.വിമൽ കര്‍ണന്‍ ഒരുക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ധര്‍മ്മക്ഷേത്ര എന്ന പേരില്‍ പി.ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ മമ്മൂട്ടിയെ നായകനാക്കി കര്‍ണന്‍ ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍.

സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.ശ്രീകുമാര്‍ തന്നെയാണ് പറഞ്ഞത്. പി.ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മധുപാലാണ്. തലപ്പാവ്, ഒഴിമുറി, ക്രോസ്സ് റോഡ് എന്ന ആന്തോളജിയിലെ രാത്രിയുടെ കൂലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

അടുത്ത വര്‍ഷം ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും മികച്ച താരനിര തന്നെയുണ്ടാകും. ചിത്രത്തിന്റെ ബജറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനുവരിയില്‍ അറിയാനാകും. എന്ന് നിന്റെ മൊയ്തീനു ശേഷം ആര്‍.എസ്.വിമല്‍ ഒരുക്കുന്ന കര്‍ണന്റെ ബജറ്റ് 300 കോടിക്കു മുകളിലാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty prithviraj karnan