scorecardresearch

വിനായകന്‍ അച്ചടക്കമുള്ള നടന്‍: മമ്മൂട്ടി

"അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാര്യങ്ങളുണ്ട്, അത് വേറെക്കാര്യം. വളരെ അച്ചടക്കമുള്ള നടനാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങള്‍ക്ക് അയാള്‍ക്ക് വരുന്നുണ്ട്. അത് നന്നായി അവതരിപ്പിക്കുന്നുണ്ട്"

"അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാര്യങ്ങളുണ്ട്, അത് വേറെക്കാര്യം. വളരെ അച്ചടക്കമുള്ള നടനാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങള്‍ക്ക് അയാള്‍ക്ക് വരുന്നുണ്ട്. അത് നന്നായി അവതരിപ്പിക്കുന്നുണ്ട്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Vinayakan Kalamkaval

മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ വിനായകനും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന പുതിയ ചിത്രം 'കളങ്കാവൽ' തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ വിനായകൻ എന്ന നടൻ്റെ വളർച്ചയെക്കുറിച്ച് മമ്മൂട്ടി നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. വിനായകൻ വളരെ അച്ചടക്കമുള്ള നടനാണെന്നും അദ്ദേഹത്തിൻ്റെ വളർച്ചയെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. 

Advertisment

Also Read: ആർഭാടങ്ങളില്ലാത്ത വിവാഹം: ചുവന്ന പട്ടുസാരിയിൽ തിളങ്ങി സമാന്ത, രാജിന്റെ കൈപിടിച്ച് പുതുജീവിതത്തിലേക്ക്

"വിനായകന്‍ മുമ്പ് പോലീസായിട്ടൊക്കെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനത്തെ വേഷങ്ങള്‍ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. മറ്റ് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ സ്‌പോയിലര്‍ ആയിപ്പോവും. വിനായകന്റെ വളര്‍ച്ച അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്. കഠിനപ്രയത്‌നവും ആത്മാര്‍ഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാന്‍ പറ്റുകയുള്ളൂ. നമുക്കുവേണ്ടി ആരും അഭിനയിക്കാന്‍ വരില്ല, നമ്മള്‍ തന്നെ അഭിനയിക്കണം. ഓണസ്റ്റായിരിക്കണം, ഡെഡിക്കേറ്റഡായിരിക്കണം, സിപിംള്‍ ആയിരിക്കണം- ഞാന്‍ ഒരാളുടെ ക്വാളിറ്റി പറയുമ്പോള്‍ ഇതൊന്നും പലപ്പോഴും എനിക്ക് ഇല്ലാത്തത് കൂടെയാണെന്ന് ആലോചിക്കണം. ഇതൊക്കെ വിനായകനുണ്ടെന്നാണ് എന്റെ അഭിപ്രായം," മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Advertisment

"അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാര്യങ്ങളുണ്ട്, അത് വേറെക്കാര്യം. വളരെ അച്ചടക്കമുള്ള നടനാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങള്‍ക്ക് അയാള്‍ക്ക് വരുന്നുണ്ട്. അത് നന്നായി അവതരിപ്പിക്കുന്നുണ്ട്. ഏത് നടനായാലും അയാള്‍ക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍, നല്ല പ്രകടനം കാഴ്ചവെക്കണം. വിശ്വസിപ്പിക്കാന്‍ കഴിയണം. അതാണ് വിനായകന്റെ വിജയവും ഇപ്പോള്‍ എത്തിനില്‍ക്കുന്നതിന്റെ രഹസ്യവും," മമ്മൂട്ടി കൂട്ടിച്ചേർത്തു. 

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനായ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കളങ്കാവൽ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. 

Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി

മുജീബ് മജീദ് ആണ് സംഗീത സംവിധാനം.   ഛായാഗ്രഹണം- ഫൈസൽ അലി, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Also Read:  എന്തുകൊണ്ട് ലളിത ജോർജ് സാറിനെ കൊന്നില്ല? മറുപടി നൽകി തരുൺ മൂർത്തി

Mammootty Vinayakan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: