തീയറ്ററുകളില്‍ വിജയ യാത്ര തുടരുകയാണ് മമ്മൂട്ടി ചിത്രം ‘ റോഷാക്ക്’ . വ്യത്യസ്തമായ കഥ, കഥാപാത്രങ്ങള്‍ എന്നിവ നിറഞ്ഞ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തില്‍ മുഖമൂടി ധരിച്ചാണ് ആസിഫ് അഭിനയിച്ചത്. സിനിമയിലുടനീളം ആ കഥാപാത്രത്തിന്റെ മുഖം കാണിക്കാതിരുന്നത് അനീതിയല്ലേ എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി.
‘ ഇവിടെ നീതി , അനീതി അങ്ങനെയൊന്നുമില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവനോടു സ്നേഹം മാത്രമാണുളളത്’ മമ്മൂട്ടി പറഞ്ഞു. ആസിഫ് അലി അഭിനയിച്ചത് കണ്ണുകളിലൂടെയാണെന്നും ഒരു നടന്റെ ഏറ്റവും എക്സ്പ്രസിവായ ഭാഗം കണ്ണുകളാണെന്നും മമ്മുട്ടി പറയുന്നു.
സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ റോഷാക്ക്’. മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 7 നാണ് ചിത്രം റിലീസിനെത്തിയത്.