scorecardresearch
Latest News

ഇന്നെന്റെ മകൾക്കറിയില്ല, അവളെ തലോടി സ്വകാര്യം പറയുന്ന ആളാരാണെന്ന്

‘കാതൽ’ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

ഇന്നെന്റെ മകൾക്കറിയില്ല, അവളെ തലോടി സ്വകാര്യം പറയുന്ന ആളാരാണെന്ന്

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയ്ക്ക് അരികെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കൊച്ചുമിടുക്കി. അവളോട് സ്വകാര്യം പറഞ്ഞും തലോടിയും ചേർത്തുനിർത്തിയും ലാളിക്കുന്ന മമ്മൂട്ടി. കാഴ്ചയ്ക്ക് കുളിർമയേകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

സിൻസി അനിൽ ആണ് ഫേസ്ബുക്കിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. “ഇന്നെന്റെ മകൾക്കു അറിയില്ല. അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും. നാളെ അവളിത് അഭിമാനത്തോടെ കാണും. ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും. ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി,” മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള തന്റെ മകളുടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് സിൻസി കുറിക്കുന്നു.

ജിയോ ബേബി ചിത്രം ‘കാതലി’ന്റെ ലൊക്കേഷനില്‍ എത്തിയതായിരുന്നു സിൻസിയും മകൾ ഇവ മറിയവും.

ശിശു ദിനത്തിൽ കുട്ടികൾക്കൊപ്പം മമ്മൂട്ടി നിൽക്കുന്ന ചിത്രം നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ‘കാതൽ’. പ്രേക്ഷകർക്ക് പുതിയ സിനിമാനുഭവം തിയേറ്ററിൽ സമ്മാനിച്ച ‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ.’ മമ്മൂട്ടി തന്നെ നായകനായെത്തുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത്‌ മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty playing with a little girl kadhal location video

Best of Express