Latest News

രണ്ടു തലമുറകള്‍ക്കൊപ്പം എവര്‍ഗ്രീനായി മമ്മൂക്ക; ഇനി അല്ലിക്കൊപ്പം ഒരു പടം വേണമെന്ന് സുപ്രിയ

‘മമ്മൂക്ക അന്നും ഇതുപോലെ തന്നെയിരിക്കും’ എന്ന ആരാധകന്റെ കമന്റിന്, ‘അതിലെന്ത്‌ സംശയം?’ എന്ന് സുപ്രിയ

mammootty, mammootty films, mammootty age, mammootty birthday, mammootty latest, mammootty news, mammootty old photo, mammootty photo, mammootty diet, mammootty height, mammootty family, prithviraj, prithviraj movies, prithviraj news, prithviraj next, prithviraj family, prithviraj wife, prithviraj daughter, prithviraj age

മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരമാണ് മമ്മൂട്ടിയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന രണ്ടു ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്‍ സുകുമാരനൊപ്പമുള്ള ഒരു മുന്‍കാല ചിത്രം, സുകുമാരന്റെ മകനും നടനും സംവിധായകനുമായ പൃഥ്വിരാജിനൊപ്പം മറ്റൊരു ചിത്രം. ഇരുചിത്രങ്ങളിലും ഗ്ലാമര്‍ ഒട്ടും കുറയാതെ മമ്മൂട്ടിയും.

രണ്ടു ചിത്രങ്ങളും ചേര്‍ന്ന ഒരു കൊളാഷ്, പൃഥ്വിരാജും കുടുംബവും – അമ്മ മല്ലിക, ഭാര്യ സുപ്രിയ – ഷെയര്‍ ചെയ്തതോടെ ആരാധകര്‍ ഇത് ഏറ്റെടുത്തു. ‘തലമുറകൾക്കതീതമായി അന്നും ഇന്നും മമ്മൂട്ടി… God Bless…’ എന്ന് മല്ലിക സുകുമാരന്‍ കുറിച്ചു. പൃഥ്വി ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍ സ്നേഹമറിയിച്ചപ്പോള്‍ മറുപടിയായി സുപ്രിയ ഒരു ആവശ്യം ഉന്നയിച്ചു. ‘ഇതുപോലെ അല്ലിക്കൊപ്പം ഒരു ചിത്രം വേണം’ എന്നതായിരുന്നു ആവശ്യം. ‘മമ്മൂക്ക അന്നും ഇതുപോലെ തന്നെയിരിക്കും’ എന്ന് അവിടെ കമന്റ് ചെയ്ത ഒരു ആരാധകന്, ‘അതിലെന്ത്‌ സംശയം?’ എന്ന് സുപ്രിയ മറുപടിയും നല്‍കി.

therealprithvi

mammootty-photos-with-sukumaran-and-prithviraj-465374

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് മമ്മൂട്ടി. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു മമ്മൂട്ടിയുടെ നായികയാകും എന്നാണു റിപ്പോര്‍ട്ടുകള്‍. ​സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ആനന്ദ് സി.ചന്ദ്രന്‍ ക്യാമറ, വിവേക് ഹര്‍ഷന്‍ എഡിറ്റിങ്, സുഷിന്‍ ശ്യാം സംഗീതം. തപസ് നായകാണ് സംഗീത സംവിധാനം. വസ്ത്രാലങ്കാരം- സമീറ സനീഷ്. ദിലീഷ് പോത്തന്‍റെ സംവിധാന സഹായിയായ ദേവദത്തിന്‍റെ ആദ്യ തിരക്കഥയുമാണ് ‘ഭീഷ്മപര്‍വം.’ ആഷിഖ് അബു ചിത്രം ‘റാണി പദ്മിനി’യുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് സഹതിരക്കഥാകൃത്ത്.

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിന്റെ ‘ബിലാൽ.’ ഈ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രം ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ എത്തുന്നതിനു മുന്‍പാണ് ‘ഭീഷ്മപര്‍വ്വം’ ചിത്രീകരണം ആരംഭിച്ചത്. അഭിനേത്രിയും നിര്‍മ്മാതാവുമായ  നസ്രിയ, മുന്‍കാല താരവും അമല്‍ നീരദിന്റെ പത്നിയും നിര്‍മ്മാതാവുമായ ജ്യോതിർമയി എന്നിവര്‍ ചേര്‍ന്ന് ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

mammootty, mammootty films, mammootty age, mammootty birthday, mammootty latest, mammootty news, mammootty old photo, mammootty photo, mammootty diet, mammootty height, mammootty family, prithviraj, prithviraj movies, prithviraj news, prithviraj next, prithviraj family, prithviraj wife, prithviraj daughter, prithviraj age

Read Here: യാ മോനെ ! റേഞ്ച് റോവർ ഡ്രൈവ് ചെയ്ത് മമ്മൂട്ടിയെത്തി, പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty photos sukumaran prithviraj

Next Story
എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന പെൺകുട്ടിയാണ് നീ: വിസ്മയ മോഹൻലാലിനെ കുറിച്ച് സുപ്രിയsupriya menon, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com