വാത്സല്യത്തോടെ മെഗാസ്റ്റാർ മമ്മൂട്ടി കയ്യിലെടുത്ത ഒരു കൊച്ചുപെൺകുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള താരപുത്രിയെ മനസിലായോ? എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. നടൻ ടൊവിനോ തോമസിന്റെ മകൾ ഇസയാണ് ഈ പെൺകുട്ടി.

ലോക്ക്‌ഡൗൺ കാലം അപ്പനെ അടുത്തുകിട്ടിയ സന്തോഷത്തിലാണ് ഇസയും. ലോക്ക് ഡൗൺ കാലത്തെ വീട്ടുവിശേഷങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇടയ്ക്ക്. തിരക്കുകൾക്കിടയിൽ നിന്നും വീണുകിട്ടിയ ഫ്രീ ടൈം മകൾക്കും കുടുംബത്തിനുമൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് താരം.

വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്‌ഡൗൺ അവളുടെ വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിൾ ക്രോസ് ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” എന്നാണ് ടൊവിനോ കുറിച്ചത്.

മകൾ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും കുറച്ചുനാൾ മുൻപ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് വീഡിയോയിൽ.

View this post on Instagram

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on

Read more: നിങ്ങൾ മഴ നനയുമ്പോൾ എനിക്കെന്തിന് കുട? സോഷ്യൽ മീഡിയയിൽ കൈയ്യടി നേടി ടൊവിനോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook