Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

‘അറിവിന്റെ കടലിലെ ഒരു തുള്ളി; സെൽഫ് പോട്രെയ്റ്റ്:’ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

“അറിവിന്റെ ഒരു സമുദ്രം. ഞാനും വായിക്കണം, കുറച്ച് തുള്ളികൾ,” അദ്ദേഹം കുറിച്ചു.

Mammootty, മമ്മൂട്ടി, Mammootty Photo, Mammootty first movie, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം

മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴെല്ലാം അത് വൈറലാവാറുണ്ട്. ആ ചിത്രത്തിലെ താരത്തിന്റെ ലുക്ക് ഏറെ ചർച്ചയാവുകയും ചെയ്യും. ഇപ്പോൾ തന്റെ ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

ഒരു ബുക്ക് ഷെൽഫിനടുത്ത് നിൽക്കുന്ന പടമാണ് മമ്മൂട്ടി പങ്കുവച്ചിട്ടുള്ളത്. വശത്തേക്ക് ചരിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേൽക്കുന്നതായി കാണാം. ഇരുട്ടും വെളിച്ചവും ചേർന്നുകൊണ്ടുള്ള ചിത്രത്തിൽ കുറച്ച് താടി നീണ്ട് കണ്ണട ധരിച്ച് നീല ഷേട്ടും ജീൻസും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്,

അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീർക്കാം എന്ന കാപ്ഷനും അദ്ദേഹം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു. “അറിവിന്റെ ഒരു സമുദ്രം. ഞാനും വായിക്കണം, കുറച്ച് തുള്ളികൾ,” അദ്ദേഹം കുറിച്ചു. ‘സെൽഫ് പോട്രെയ്റ്റ്’ എന്ന ഹാഷ്ടാഗോട് കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.

അടുത്തിടെ തന്റെ പഴയ കാലം ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു ചിത്രം മമ്മൂട്ടി പങ്കുവച്ചിരുന്നു. ആദ്യമായി ചെറിയ വേഷത്തിൽ മുഖം കാണിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ ഓർമകളാണ് താരം അന്ന് പങ്കുവച്ചത്. പ്രേക്ഷകർ മമ്മൂട്ടിയെ ആദ്യം സ്ക്രീനിൽ കണ്ട ആ നിമിഷത്തെ കുറിച്ചായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

Read More: ഉറങ്ങികിടക്കുന്ന സത്യൻ മാഷിന്റെ കാൽ തൊട്ടു വന്ദിച്ച് തുടങ്ങി; കാലത്തിന്റെ റീൽ തിരിച്ച് മമ്മൂട്ടി

“വെള്ളിത്തിരയിലെ ആദ്യമായി ഞാൻ പ്രത്യക്ഷപ്പെട്ടതിന്റെ സ്ക്രീൻ ഷോട്ടാണിത്. ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്നും ഇതു കളറാക്കിയ ആ വ്യക്തിയ്ക്ക് വലിയൊരു നന്ദി,” മമ്മൂട്ടി കുറിച്ചു.

“ഇത് മറ്റൊരു കാലഘട്ടത്തിൽ നിന്നുള്ള ഉജ്ജ്വലമായ ഓർമ്മകൾ എന്നിലേക്ക് തിരികെ കൊണ്ടുവരുന്നു. സത്യൻ മാസ്റ്റർക്കൊപ്പം അഭിനയിക്കാനുള്ള അപൂർവ്വ ഭാഗ്യം എനിക്കു ലഭിച്ചു. ഷോട്ടിന്റെ ഇടവേളയിൽ അദ്ദേഹം മയങ്ങുമ്പോൾ ഒരിക്കൽ അദ്ദേഹത്തിന്റെ കാൽ തൊട്ടത് ഞാൻ ഓർക്കുന്നു,” മമ്മൂട്ടി കുറിച്ചിരുന്നു

Read more: ഇതാണ് മമ്മൂട്ടി ജനിച്ചുവളർന്ന ചെമ്പിലെ വീട്; വീഡിയോ

ലോക്ക്ഡൗൺ കാലത്ത് മമ്മൂട്ടിയുടെ ഫൊട്ടോകൾ ഏറെ ജനപ്രിയമായിട്ടുണ്ട്. ഏതാനും മാസം മുമ്പ് അദ്ദേഹം നീട്ടി വളർത്തിയ താടിയും മുടിയുമുള്ള ലുക്കിലുള്ള ചിത്രം പങ്കുവച്ചിരുന്നു. മുടി അലസമായി മുന്നിലേക്ക് വീണ് കിടക്കുന്ന ലുക്കിലായിരുന്നു ചിത്രങ്ങൾ. പതിവുതെറ്റിക്കാതെ സൺഗ്ലാസും വച്ച് ചിരിച്ച മുഖത്തോടെയിരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

Read More: ‘എന്റെ ഇക്കാ, ഇതൊന്നും അത്ര ശരിയല്ല’; മമ്മൂട്ടിയുടെ പുത്തൻ ലുക്ക് കണ്ട് സിനിമാക്കാരും ആരാധകരും

‘വൺ’,’പ്രീസ്റ്റ്’ എന്നിവയാണ് ഈ വർഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. മാർച്ച് 11നായിരുന്നു ‘പ്രീസ്റ്റ്’ റിലീസ്. മാർച്ച് 26നായിരുന്നു ‘വൺ’ റിലീസ് ചെയ്തത്.

Read More: വാപ്പച്ചി തീവ്രമായി സ്നേഹിച്ച ഒരാൾ; ദിലീപ് കുമാർ- മമ്മൂട്ടി ആത്മബന്ധത്തെ കുറിച്ച് ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty photo instagram post

Next Story
നികുതി അടക്കുന്നവർ ശരിക്കും ഹീറോസ്; വിജയ്ക്ക് ഒരു ലക്ഷം പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express