/indian-express-malayalam/media/media_files/2025/12/20/mammootty-sreenivasan-2025-12-20-14-02-48.jpg)
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തിലാണ് കേരളം. ആക്ഷേപഹാസ്യത്തിലൂടെ മലയാളിയുടെ ചിന്തകളെയും സിനിമാ കാഴ്ചകളെയും നാല് പതിറ്റാണ്ടോളം സ്വാധീനിച്ച ആ വലിയ കലാകാരൻ ഇനി ഓർമ്മ.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഡയാലിസിസിനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുണ്ടായ പെട്ടെന്നുള്ള ശ്വാസതടസ്സമാണ് മരണകാരണം. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹൻലാൽ
കണ്ടനാട്ടെ വീട്ടിൽ മമ്മൂട്ടിയെത്തി
തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകനും ആത്മമിത്രവുമായ ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാൻ മെഗാസ്റ്റാർ മമ്മൂട്ടിയെത്തി. കണ്ടനാട്ടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച മമ്മൂട്ടി, ഏറെനേരം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചു. ഭാര്യ സുൽഫത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെ പല ഹിറ്റ് സിനിമകളുടെയും വിജയത്തിന് പിന്നിൽ ശ്രീനിവാസന്റെ തൂലികയുണ്ടായിരുന്നു.
Also Read: 'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി'; ശ്രീനിവാസന്റെ വിയോഗത്തിൽ താരങ്ങൾ
വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. സിനിമ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരടക്കം വൻ ജനപ്രവാഹമാണ് പ്രിയ താരത്തെ അവസാനമായി കാണാൻ ഒഴുകിയെത്തുന്നത്. മൂന്ന് മണി വരെയാണ് ടൗൺഹാളിൽ പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്.
മലയാളിയുടെ ദൈനംദിന ജീവിതത്തിലെ പൊള്ളത്തരങ്ങളെയും രാഷ്ട്രീയ വൈരുദ്ധ്യങ്ങളെയും നർമ്മത്തിൽ ചാലിച്ച് വെള്ളിത്തിരയിലെത്തിച്ച ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. ചിരിയുടെയും ചിന്തയുടെയും ഒരു വലിയ അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
Also Read: 'ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്, ഇല്ലാതാകുന്നത് ശരീരം മാത്രം, ആ പേര് പല കാലം ഇവിടെ ജീവിക്കും': മഞ്ജു വാര്യർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us