‘ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്ന തളര്‍ത്തുന്നു’ എന്ന് ഫെയ്ബുക്കില്‍ കുറിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി, സംവിധായകന്‍ ഐ.വി.ശശിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി.
ആവനാഴി, കരിമ്പിന്‍ പൂവിനക്കരെ, ഇന്‍സ്‌പെക്ടര്‍ ബെല്‍റാം, ആള്‍ക്കൂട്ടത്തില്‍ തനിയെ, മൃഗയ തുടങ്ങി, മമ്മൂട്ടി-ഐ.വി.ശശി കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരുപിടി ഹിറ്റ് ചിത്രങ്ങളായിരുന്നു. തന്റെ സുവര്‍ണകാലത്ത് മമ്മൂട്ടിയോടൊന്നിച്ച് ഒട്ടേറെ ഹിറ്റുകള്‍ ഐ.വി.ശശി തീര്‍ത്തിരുന്നു. മമ്മൂട്ടിയെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാക്കിയതില്‍ വലിയ പങ്കുവഹിച്ച ആളാണ് ഐ.വി.ശശി.
വെള്ളത്തൂവല്‍ എന്ന ചിത്രമായിരുന്നു അവസാനമായി ഐ.വി.ശശിയുടേതായി മലയാളത്തിന് ലഭിച്ച ചിത്രം. ടി.ദാമോദരന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കാന്‍ ഐ.വി.ശശിക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും, ദമോദരന്‍ മാഷിനെയും മലയാളത്തിന് നഷ്ടമായി.