Puzhu Movie Streaming on SonyLIV: മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘പുഴു’ സ്ട്രീമിങ് ആരംഭിച്ചു. രത്തീന പി.ടി. സംവിധാനം ചെയ്ത ചിത്രം സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്ന കാര്യം മമ്മൂട്ടി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. മേയ് 13 ന് ‘പുഴു’ സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മമ്മൂട്ടി ഏറെ കാലത്തിന് ശേഷം ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യുന്നു എന്ന പ്രത്യേകതയും പുഴുവിനുണ്ട്. താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചന ലഭിച്ചപ്പോള്‍ മുതല്‍ സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നവെന്ന പ്രത്യേകതയും പുഴുവിനുണ്ട്.
Also Read: പുഴു കണ്ടു കഴിഞ്ഞപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനോട് ദേഷ്യംതോന്നി; ആന്റോ ജോസഫ് പറയുന്നു