/indian-express-malayalam/media/media_files/2025/12/01/mammootty-2025-12-01-22-26-35.jpg)
മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുറ്റാന്വേഷണ ചിത്രമായ 'കളങ്കാവൽ' റിലീസിന് ഒരുങ്ങുകയാണ്. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ഈ മമ്മൂട്ടി ചിത്രത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Also Read:ഒന്നും രണ്ടും ലക്ഷമല്ല, കോടികൾ; സാമന്തയുടെ വിവാഹ മോതിരത്തിന്റെ വില എത്രയെന്നറിയാമോ
കളങ്കാവലിൽ' മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് ആദ്യം മുതൽ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിൽ ഹീറോയാണോ അതോ വില്ലനാണോ എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയരുന്നുണ്ട്. ഇപ്പോൾ അക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. സിനിമയുടെ പ്രീ റിലീസ് ചടങ്ങിനിടെയാണ് മമ്മൂട്ടി തന്റെ വേഷത്തെ കുറിച്ച് സംസാരിച്ചത്.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് തന്റെ കഥാപാത്രം ഇഷ്ടപ്പെടാൻ സാധ്യത ഇല്ലെന്നും തനിക്ക് ആദ്യം ഓഫർ ചെയ്തിരുന്നത് വിനായകന്റെ വേഷമായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
"ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല. കളങ്കാവലിൽ എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പൊലീസ് ഉദ്യോ​ഗസ്ഥന്റേതാണ്. അതെന്നെക്കാൾ നന്നായി ചെയ്യാൻ വിനായകൻ ആണ് നല്ലതെന്ന് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോൾ സംശയമായിരുന്നു. എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്ന്. ഈ സിനിമയിലെ നായകൻ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും കൊടുത്തിരിക്കുന്നത്. ഞാനും നായകനാണ്, പക്ഷെ പ്രതിനായകനാണ്," മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ.
Also Read: ഈ കുട്ടി വളർന്ന് വല്യ നടനായി, പക്ഷേ ഇന്നും കുട്ടിത്തം കാക്കുന്നുണ്ട് ആ മനസ്സ്; ത്രോബാക്ക് ചിത്രവുമായി ശ്രീരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us