മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഇത്തവണത്തെ ഓണാഘോഷവും സിനിമ സെറ്റിൽ തന്നെയായിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ഷൈലോക്കിന്റെ സെറ്റിൽ വച്ചാണ് മമ്മൂട്ടി സഹപ്രവർത്തകരോടൊപ്പം ഓണം ആഘോഷിച്ചത്. എറണാകുളം കോമ്പറയിലായിരുന്നു ഓണാഘോഷം. സെറ്റിലെ ഓണാഘോഷങ്ങൾക്ക് മുന്നിൽ നിന്നതും മമ്മൂട്ടി തന്നെയായിരുന്നു. എല്ലാവർക്കും സദ്യ വിളമ്പിയ ശേഷമായിരുന്നു മമ്മൂട്ടി കഴിക്കാനിരുന്നതും.
നടനും സംവിധായകനുമായി പൃഥ്വിരാജിന്റെ ഓണാഘോഷവും സിനിമ സെറ്റിലായിരുന്നു. ഡ്രൈവിങ് ലൈസൻസിന്റെ സെറ്റിൽ ഭാര്യ സുപ്രിയയ്ക്കും മറ്റ് സിനിമ പ്രവർത്തകർക്കും ഒപ്പമാണ് പൃഥ്വിരാജ് ഓണസദ്യ കഴിച്ചത്.
രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം ‘ഷൈലോക്ക്’ ക്രിസ്മസിന് തിയേറ്ററുകളിൽ എത്തും. ഗുഡ്‌വിൽ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്.
Also Read: Shylock Movie: കറുപ്പും കറുപ്പും അണിഞ്ഞ് മമ്മൂക്ക; വരിക്കാശേരി മനയില്‍ നിന്ന് ഒരു മാസ് ചിത്രം
ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.
Also Read: Shylock movie: വില്ലനോ നായകനോ? ആരാണ് ഷൈലോക്ക്?
ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്
Read Here: Shylock Movie: കറുപ്പും കറുപ്പും അണിഞ്ഞ് മമ്മൂക്ക; വരിക്കാശേരി മനയില്‍ നിന്ന് ഒരു മാസ് ചിത്രം