scorecardresearch
Latest News

എനിക്ക് ആദ്യമായി 500 രൂപ പ്രതിഫലം തന്നത് ശ്രീനിവാസനാണ്: മമ്മൂട്ടി

ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടി

Mammootty , Mammootty latest, Mammootty about Sreenivasan

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്ന രണ്ടു അഭിനേതാക്കളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ശക്തമായൊരു സൗഹൃദം തന്നെ ഇരുവർക്കുമിടയിൽ ഉണ്ട്.

ശ്രീനിവാസനെ കുറിച്ച് മമ്മൂട്ടി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ ആദ്യമായി തനിക്ക് പ്രതിഫലം തന്നത് ശ്രീനിവാസനാണെന്നാണ് മമ്മൂട്ടി പറയുന്നത്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ അവതാരകൻ ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം ഓർത്തെടുത്തത്.

പലപ്പോഴും ശ്രീനിവാസനെ പണം നൽകി സഹായിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ, അത്രത്തോളം ആത്മബന്ധം നിങ്ങൾക്കിടയിൽ ഉണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്? എന്നായിരുന്നു അവതാരകന്റെ ചോദ്യം. “പൈസ എനിക്കാണ് പുള്ളി ആദ്യം തരുന്നത്. മേള എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പ്രതിഫലമായി 500 രൂപയുടെ ചെക്ക് എനിക്കാദ്യം തരുന്നത് ശ്രീനിവാസനാണ്,” മമ്മൂട്ടി പറഞ്ഞു.

ചിരിയോടെ അവതാരകനോട്, ‘ഇപ്പോൾ ടൈറ്റിൽ ആയല്ലോ അല്ലേ?’ എന്നു ചോദിക്കുന്നതും വീഡിയോയിൽ കാണാം.

മമ്മൂട്ടി- ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾ ഇന്നും ഓർത്തിരിക്കുന്നവയാണ്. അഴകിയ രാവണന്‍, മഴയെത്തും മുന്‍പേ, കഥ പറയുമ്പോള്‍, ഒരു മറവത്തൂര്‍ കനവ് തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം.

മമ്മൂട്ടി- ലിജോ ജോസ് ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അടക്കം മികച്ച അഭിപ്രായം നേടിയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടിയുടെ തിയേറ്റർ റിലീസ് കൂടിയാണ് ‘നൻപകൽ നേരത്ത് മയക്കം’.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty on his friendship with srinivasan