Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

മമ്മൂട്ടിയുടെ പുതിയ ചിത്രം നവാഗത സംവിധായിക രതീനയ്ക്കൊപ്പം

പിന്നീടു പ്രഗല്‍ഭരായി തീര്‍ന്ന മലയാളത്തിലെ പല സംവിധായരുടെയും കന്നിയങ്കം മമ്മൂട്ടിയ്ക്കൊപ്പം ആയിരുന്നു. ആ പട്ടികയിലേക്ക് ഒരു നവാഗത സംവിധായിക കൂടി എത്തുകയാണ് – രതീന ഷര്‍ഷാദ്

mammootty, mammootty films, mammootty news, mammootty next

നവാഗത സംവിധായകര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കുന്നത് പുതിയ കാര്യമല്ല. പിന്നീടു പ്രഗല്‍ഭരായി തീര്‍ന്ന മലയാളത്തിലെ പല സംവിധായരുടെയും കന്നിയങ്കം മമ്മൂട്ടിയ്ക്കൊപ്പം ആയിരുന്നു. ആ പട്ടികയിലേക്ക് ഒരു നവാഗത സംവിധായിക കൂടി എത്തുകയാണ് – രതീന ഷര്‍ഷാദ്.

താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന വിവരം രതീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഹർഷാദ്​, ഷറഫു, സുഹാസ് എന്നിവർ ചേര്‍ന്നൊരുക്കുന്ന തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്​. ച്ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. സംഗീതം ജേക്​സ്​ ബിജോയ്​. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്​ത്രാലങ്കാരവും നിർവഹിക്കും. കലാ സംവിധാനം മനു ജഗത്​.

വനിതാ നിര്‍മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരുടെ ‘ഉയരെ’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീനയുടെ ചിത്രം നിര്‍മ്മിക്കുന്നത് ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്.

Read Here: പാര്‍വ്വതി മേനോന്‍, സുമതി റാം; മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായികമാര്‍

 

Read Here: മമ്മൂക്ക സെറ്റ് ആണ്, ഇനി അമലേട്ടൻ സെറ്റായാൽ മതിയെന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty next with ratheena sharshad

Next Story
തുർക്കിയുടെ പ്രഥമ വനിതയുമായി ആമിർഖാൻ കൂടിക്കാഴ്ച നടത്തിaamir khan, aamir khan turkey, laal singh chaddha, aamir khan turkey shooting, aamir khan emine erdogen, emine erdogen, aamir, ആമിർ ഖാൻ, ലാൽ സിംഗ് ചദ്ദ, തുർക്കി, lal singh chaddha turkey shooting
The moderation of comments is automated and not cleared manually by malayalam.indianexpress.com