scorecardresearch
Latest News

Mammootty starrer ‘Unda’ First Look: മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഫസ്റ്റ് ലുക്ക്

മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ‘ഉണ്ട’യിലേത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

Mammootty starrer ‘Unda’ First Look: മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഫസ്റ്റ് ലുക്ക്

Mammootty starrer ‘Unda’ First Look: മമ്മൂട്ടി നായകനാകുന്ന ചിത്രം ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള പൊലീസ് കഥാപാത്രങ്ങള്‍ ഒരു വണ്ടിയുടെ ടയര്‍ മാറ്റാന്‍ പാടുപെടുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്കില്‍ കാണുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

നോര്‍ത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ‘ഉണ്ട’യിലേത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

Read More: മണി സാറായി ചാര്‍ജ്ജെടുത്ത് മമ്മൂക്ക: ‘ഉണ്ട’ ചിത്രീകരണ വിശേഷങ്ങള്‍

പന്ത്രണ്ട് കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ‘അനുരാഗ കരിക്കിന്‍ വെള്ള’ത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ ലോപസ് എന്നിവരാണ് മറ്റു താരങ്ങള്‍.

കാസര്‍ഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാര്‍ ആണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.

‘മധുരരാജ’യാണ് മമ്മൂട്ടിയുടെ വിഷു റിലീസ് ചിത്രം.  ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. വൈശാഖ് ആണ് സംവിധാനം.

 

“‘പോക്കിരിരാജ’യേക്കാൾ മേക്കിംഗിൽ മികവു പുലർത്തുന്ന ചിത്രമാണ് ‘മധുരരാജ’. ഒമ്പതു വർഷം കൊണ്ട് സിനിമയുടെ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങളുടെയെല്ലാം ഗുണവശങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ വൈശാഖ്. ‘രാജ സൊല്ലതുതാൻ സെയ്‌വ, സെയ്‌വത് മട്ടും താൻ സൊല്ലുവ’ എന്ന മാസ് ഡയലോഗിന്റെ സഞ്ചരിക്കുന്ന ഉദാഹരണമാണ് ‘മധുരരാജ’യിലെ മമ്മൂട്ടി. പറഞ്ഞ വാക്കിന് വില നൽകുന്ന ഒരു ഹീറോയോട് തോന്നുന്ന ബഹുമാനം തന്നെയാണ് രാജയോട് പ്രേക്ഷകനു തോന്നുക. ഒപ്പം കില്ലാടി ഇമേജിനപ്പുറം അയാളുടെ ഇമോഷൻസിനും ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്നുണ്ട് തിരക്കഥ. തമാശ രംഗങ്ങളിലും സ്റ്റണ്ടിലുമെല്ലാം ഒരുപോലെ തിളങ്ങുകയാണ് താരം. പലപ്പോഴും ഒരു ഒരു സ്പൂഫ് നായകനെ ഓർമ്മിപ്പിക്കുന്നുണ്ട് രാജ എന്ന കഥാപാത്രം. രാജയുടെ തന്നെ ഡയലോഗുകൾ കടമെടുത്താൽ, എവിടേലും ഇടിച്ചു നിൽക്കും വരെ ബെല്ലും ബ്രേക്കുമില്ലാതെ ഓടികൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ് അയാൾ,” ചിത്രത്തെക്കുറിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം റിവ്യൂ പറയുന്നതിങ്ങനെ.

Read More: Mammootty’s Madhuraraja Movie Review: ‘മധുരരാജ’യെന്ന ഉത്സവചിത്രം, റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty new movie unda first look poster