സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രങ്ങൾ പങ്കുവക്ക് ഇടയ്ക്കിടെ ആരാധകരെ വിസ്മരിയിപ്പിക്കാറുണ്ട് മെഗാ സ്റ്റാർ മമ്മൂട്ടി. വ്യത്യസ്ത ലുക്കിൽ പുറത്തുവരാറുള്ള മമ്മൂട്ടി ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്ത് വൈറലാക്കുന്നതും പതിവാണ്. ടൈഗര്‍ ദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
‘ ഹാപ്പി ടൈഗര്‍ ഡേ’ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനു താഴെ ‘ നിങ്ങള്‍ പുലി അല്ല സിംഹമാണ്’ എന്ന തരത്തിലുള്ള നിരവധി രസകരമായ കമന്റുകൾ വരുന്നുണ്ട്. നടിമാരായ നിഖില വിമല്‍, ഐശ്വര്യ ലക്ഷ്മി, നടന്‍ ആന്‍സന്‍ പോള്‍ തുടങ്ങിയവരൊക്കെ ചിത്രത്തിന് കമന്റു ചെയ്തിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത മയക്കം’, നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റോഷാക്ക്’ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകള്‍. സി ബി ഐ ചിത്രത്തിന്റെ 5 ാം പതിപ്പാണ് മമ്മൂട്ടിയുടേതായ് തീയറ്ററിലെത്തിയ അവസാന ചിത്രം.
നിലവിൽ ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പൂയംകുട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.