scorecardresearch

ഈ ലോകത്ത് മമ്മൂക്കയ്ക്ക് മാത്രമെങ്ങനെയാണ് ഇത് സാധ്യമാവുന്നത്; ദുൽഖറിനോട് പൃഥ്വി

ലുക്കിന്റെ കാര്യത്തിൽ വീട്ടിൽ ഒരു മത്സരം നടക്കുന്നുണ്ടല്ലേ എന്നാണ് ആരാധകർ ദുൽഖറിനോട് ചോദിക്കുന്നത്

ലുക്കിന്റെ കാര്യത്തിൽ വീട്ടിൽ ഒരു മത്സരം നടക്കുന്നുണ്ടല്ലേ എന്നാണ് ആരാധകർ ദുൽഖറിനോട് ചോദിക്കുന്നത്

author-image
Entertainment Desk
New Update
Mammootty, Mammootty latest photos, Mammootty viral photos, Prithviraj, Dulquer Salman, Mammootty lockdown photos, Mammootty latest photos, Mammootty new films, മമ്മൂട്ടി, Mammootty latest video

അഞ്ചു പതിറ്റാണ്ടായി ഓൺ സ്ക്രീനിൽ മലയാളികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോൾ ഓഫ് സ്ക്രീനിലാണ് അത് ചെയ്യുന്നത്. സിനിമയിൽ എത്തിയതിനു ശേഷം ഷൂട്ടിങ്ങിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം മമ്മൂട്ടി ഇത്രനാൾ വിട്ടു നിന്ന മറ്റൊരുകാലം ഉണ്ടായിട്ടില്ല. തനിക്കിഷ്ടപ്പെട്ട ഫോട്ടോഗ്രാഫിയിൽ മുഴുകിയും ഫിറ്റ്‌നസ്സിനായി സമയം മാറ്റിവച്ചും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ചുമൊക്കെ തന്റേതായൊരു ലോകത്ത് മുഴുകുകയാണ് മമ്മൂൂട്ടി. അതുകൊണ്ടുതന്നെ, മമ്മൂട്ടിയുടെ പുറത്തു വരുന്ന ഓരോ ചിത്രങ്ങളും ആരാധകർക്ക് ആഘോഷമാണ്.

Advertisment

ഇന്ന് രാവിലെ മമ്മൂട്ടി പങ്കുവച്ച ചിത്രവും പതിവുപോലെ വൈറലായി കഴിഞ്ഞു. നടന്മാരും ആരാധകരുമെല്ലാം മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്. ദുൽഖർ സൽമാനും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതിന് പൃഥ്വിരാജ് നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. "ലോകത്ത് അദ്ദേഹമെങ്ങനെയാണ് ഇത് ചെയ്യുന്നത്?" എന്നാണ് പൃഥ്വി കൗതുകത്തോടെ ചോദിക്കുന്നത്.

publive-image

ലുക്കിന്റെ കാര്യത്തിൽ വീട്ടിൽ ഒരു മത്സരം നടക്കുന്നുണ്ടല്ലേ എന്നാണ് ഒരു ആരാധകൻ ദുൽഖറിനോട് ചോദിക്കുന്നത്.

Advertisment

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവമാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മെഗാസ്റ്റാർ ചിത്രം. ചിത്രത്തിനായി മുടി നീട്ടിവളർത്തുകയാണ് താരമിപ്പോൾ. തെലുങ്കിൽ എജന്റ് എന്നൊരു ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ വില്ലനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുക.

Mammootty Prithviraj Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: