‘ഇവർ ഒത്തുചേരുമ്പോൾ ഞാൻ ബിഗ് ബി കണ്ണുമിഴിച്ചു കണ്ട  ഒരു ആരാധകനായി മാറുന്നു;’ ‘ഭീഷ്മ പർവ്വ’ത്തിന് ആശംസകളറിയിച്ച് ദുൽഖർ

“ബിഗ് സ്‌ക്രീനിൽ ഈ എന്റർടെയ്‌നർ കാണാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. അമലേട്ടനും മുഴുവൻ ടീമിനും എല്ലാ ആശംസകളും,” താരം കുറിച്ചു

Mammootty, മമ്മൂട്ടി, new film, first look poster, ഫസ്റ്റ് ലുക്ക് പോസ്റ്റർ, Amal Neerad, അമൽ നീരദ്, entertainement news, IE malayalam, ഐഇ മലയാളം

‘ഭീഷ്മ പർവ്വ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ആരാധകരെ മാത്രമല്ല ചലച്ചിത്ര രംഗത്തെ സഹപ്രവർത്തകരെക്കൂടി അമ്പരപ്പിച്ചിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. നിരവധി താരങ്ങൾ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്.

ബിഗ്ബിയുടെ വിജയ ടീം വീണ്ടും ഒത്തുചേരുന്നതിനായി അക്ഷമയോടെ കാത്തിരിക്കുന്നുവെന്നാണ് ദുൽഖർ സൽമാൻ ഈ പോസ്റ്റർ പങ്കുവച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. മൈ ഡാഡി സ്ട്രോങ്ങസ്റ്റ് എന്ന ഹാഷ്ടാഗും താരം പോസ്റ്ററിനൊപ്പം നൽകിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

“ഭീഷ്മ പർവത്തിന്റെ ആവേശകരമായ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് അവതരിപ്പിക്കുന്നു. ഇത് അത്രക്കും ഐതിഹാസികമായി കാണപ്പെടുന്നു. ഈ ടീം ഒത്തുചേരുമ്പോൾ ഞാൻ ബിഗ് ബി കണ്ണുമിഴിച്ചു കണ്ട  ഒരു ആരാധകനായി മാറുന്നു. ബിഗ് സ്‌ക്രീനിൽ ഈ എന്റർടെയ്‌നർ കാണാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. അമലേട്ടനും മുഴുവൻ ടീമിനും എല്ലാ ആശംസകളും,” ദുൽഖർ കുറിച്ചു. ജയസൂര്യ, മനോജ് കെ ജയൻ, ആസിഫ് അലി, അജു വർഗീസ് തുടങ്ങി മറ്റു നിരവധി പേർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

Read More:  ‘എന്റെ ഇക്കാ, ഇതൊന്നും അത്ര ശരിയല്ല’; മമ്മൂട്ടിയുടെ പുത്തൻ ലുക്ക് കണ്ട് സിനിമാക്കാരും ആരാധകരും

Posted by Jayasurya on Sunday, 7 February 2021

മമ്മുക്കാ …… തകർത്തുAll the very Best My Dearest Amal Neerad and crew.

Posted by Manoj K Jayan on Sunday, 7 February 2021

An Amal Neerad Film
#Mammookka

Posted by Asif Ali on Sunday, 7 February 2021

Posted by Aju Varghese on Sunday, 7 February 2021

അമൽ നീരദാണ് ‘ഭീഷ്മ പർവ്വം’ സംവിധാനം ചെയ്യുന്നത്. ‘ബിഗ്ബി’ ക്ക് ശേഷം ഇരുവരും മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലെത്തുന്ന സിനിമയാണിത്. ‘ബിഗ്ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലി’നായി പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെയാണ് ഈ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം ചിത്രീകരണത്തിലേക്ക് കടക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്‍റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.

Posted by Mammootty on Sunday, February 7, 2021

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty new film bheeshma parvam directed by amal neerad first look poster response from other actors

Next Story
ബിലാലിന് മുമ്പ് അമൽ നീരദിന്റെ ‘ഭീഷ്മ പർവ്വ’ത്തിൽ മമ്മൂട്ടി; ഫസ്റ്റ് ലുക്ക് പോസ്റ്റർMammootty, മമ്മൂട്ടി, new film, first look poster, ഫസ്റ്റ് ലുക്ക് പോസ്റ്റർ, Amal Neerad, അമൽ നീരദ്, entertainement news, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com