ബിലാലിന് മുമ്പ് അമൽ നീരദിന്റെ ‘ഭീഷ്മ പർവ്വ’ത്തിൽ മമ്മൂട്ടി; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ വേഷം

Mammootty, മമ്മൂട്ടി, new film, first look poster, ഫസ്റ്റ് ലുക്ക് പോസ്റ്റർ, Amal Neerad, അമൽ നീരദ്, entertainement news, IE malayalam, ഐഇ മലയാളം

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിന്റെ ബിലാൽ. ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുന്നതിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വ്വം’ ഷൂട്ടിങ്ങിനൊരുങ്ങുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. താരം തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്..

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്‍റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്‍റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.

Posted by Mammootty on Sunday, February 7, 2021

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty new film bheeshma parvam directed by amal neerad first look poster

Next Story
‘സച്ചി, ഇത് നിനക്ക് വേണ്ടി’; ‘വിലായത്ത് ബുദ്ധ’ പ്രഖ്യാപിച്ച് പൃഥ്വിരാജ്vilayath budha,വിലായത്ത് ബുദ്ധ,പൃഥ്വിരാജ്,സച്ചി,ജി ആര്‍ ഇന്ദുഗോപന്‍, prithviraj,sachy,gr indugopan, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com