Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഡിസ്‌ക്കോ ഡാൻസറായി മമ്മൂട്ടി; സംവിധാനം നാദിർഷ

മമ്മൂട്ടിയുടെ നിലവിലുള്ള ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നാദിർഷ

Mammootty Nadhirshah, I am a disco dancer film , Mammootty as Disco dancer, മമ്മൂട്ടി, നാദിർഷ, ഐ ആം എ ഡിസ്കോ ഡാൻസർ, Mammootty Times, മമ്മൂട്ടി ടൈംസ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഐ ആം എ ഡിസ്‌ക്കോ ഡാൻസർ’. മമ്മൂട്ടിയുടെ നിലവിലുള്ള ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നു നാദിർഷ പറയുന്നു. മലയാളികൾ അധികം കണ്ടിട്ടില്ലാത്ത, മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്ത ചില എലമെന്റുകളാവും ചിത്രത്തിന്റെ പ്രത്യേകതയെന്നും നാദിർഷ കൂട്ടിച്ചേർക്കുന്നു.

“‘ഐ ആം എ ഡിസ്‌ക്കോ ഡാൻസർ’ മമ്മൂക്ക കഥകേട്ട് വളരെ ഇഷ്ടപ്പെട്ട് നമുക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ള സിനിമയാണ്, മമ്മൂക്കയുടെ ഇപ്പോഴുള്ള സിനിമകളുടെ ചിത്രീകരണം എല്ലാം പൂർത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്, അത്തരത്തിൽ ഒരു അവസരം കിട്ടുമ്പോൾ അതിനെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കേണ്ടതായുണ്ട്. നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെൻറ്റുകൾ ഉപയോഗിച്ചു പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിപ്പിക്കുന്ന ഒരു സിനിമയാവും ‘ഐ ആം എ ഡിസ്‌ക്കോ ഡാൻസർ’, മമ്മൂട്ടി ടൈംസിനു നൽകിയ അഭിമുഖത്തിൽ നാദിർഷ പറഞ്ഞു. ആഷിക്ക് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

‘അമർ അക്ബർ ആന്റണി’, കട്ടപ്പനയിലെ ഋതിക് റോഷൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ‘മേരാ നാം ഷാജി’ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാദിർഷ ഇപ്പോൾ. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്‍റില്‍മാന്‍ ഷാജിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗണേഷ് കുമാർ, ധർമജൻ, രഞ്ജിനി ഹരിദാസ്, ഷഫീഖ് റഹ്മാൻ, ജോമോൻ, സാദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് ദിലീപ് പൊന്നൻ ആണ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. നർമ്മത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read more: കുണുങ്ങി കുണുങ്ങി’; ഷാജിമാരുടെ ചിത്രത്തിൽ നാദിര്‍ഷാ പാടുന്നു

ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ് ജോൺകുട്ടിയും കലാസംവിധാനം ത്യാഗുവും വസ്ത്രാലങ്കാരം സമീറ സനീഷും സംഗീതസംവിധാനം എമിൽ മുഹമ്മദും നിർവ്വഹിക്കും. സന്തോഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സിംഗപ്പൂർ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന്റെ വിതരണക്കാർ ഉർവശി തീയേറ്റേഴ്സ് റിലീസാണ്‌.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty nadhirshah film i am a disco dancer

Next Story
ഷാരൂഖ് ഒളിപ്പിച്ചുവച്ച ചെറിയ രഹസ്യം വേദിയിൽ പരസ്യമാക്കി ഭാര്യ ഗൗരിGauri khan, ഗൗരി ഖാൻ, Shah Rukh Khan, ഷാരൂഖ് ഖാൻ, bollywood, ബോളിവുഡ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express